Uppum Mulakum: കറുപ്പില്‍ സുന്ദരിയായി ലെച്ചു; ലൈക്കുകള്‍ സമ്മാനിച്ച് ആരാധകര്‍

Uppum Mulakum: അപ്പ് ലോഡ് ചെയ്ത് അധികം വൈകാതെ തന്നെ ചിത്രത്തിന് ലൈക്കുകളും കമന്റുകളും വന്നു നിറയുകയാണ്.

uppum mulakum, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും പാറുക്കുട്ടി, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ

Uppum Mulakum: പ്രായ വ്യത്യാസമില്ലാതെ ഒരുപാട് ആരാധകരുള്ള പരമ്പരയാണ് ഉപ്പും മുളകും. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കുടുംബമാണ് നീലുവിന്റേയും ബാലുവിന്റേയും. സ്‌ക്രീനിലെ കുടുംബാംഗങ്ങളുടെ പുറത്തുള്ള ജീവിതവും ആരാധകര്‍ ആഘോഷിക്കാറുണ്ട്.

സീരിയലിലെ പ്രിയങ്കരിയായ ലെച്ചുവിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. ജൂഹി രസ്തൂകിയെന്ന ലെച്ചുവിന്റെ ഏറ്റവും പുതിയയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കറുത്ത വസ്ത്രമണിഞ്ഞ് അതിസുന്ദരിയായ ലെച്ചുവാണ് ചിത്രത്തിലുള്ളത്. അപ്പ് ലോഡ് ചെയ്ത് അധികം വൈകാതെ തന്നെ ചിത്രത്തിന് ലൈക്കുകളും കമന്റുകളും വന്നു നിറയുകയാണ്.

View this post on Instagram

Black love sanif_uc helo_app

A post shared by juhi Rustagi (@juhirus) on

വന്‍പ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവര്‍ഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയല്‍ മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്‌മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതല്‍ മുതിര്‍ന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകര്‍ഷിക്കുന്നത്.

നിത്യജീവിതത്തില്‍ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയല്‍ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നല്‍ പ്രേക്ഷകരില്‍ ഉണ്ടാക്കാന്‍ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങള്‍ക്കും കഴിയുന്നുണ്ട്.

കണ്ണീര്‍ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവര്‍ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബര്‍ 14 ന് ആണ് ‘ഉപ്പും മുളകും’? ആരംഭിക്കുന്നത്. നാലു വര്‍ഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രന്‍ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാര്‍, ജൂഹി റുസ്തഗി, അല്‍സാബിത്ത്, ശിവാനി മേനോന്‍, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയന്‍ വിഷ്ണുവിനും ലെച്ചുവിനും മുതല്‍ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരാണ് ഉള്ളത്.

നാലു വര്‍ഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങള്‍. അഭിനയമെന്നതിനപ്പുറം ഇപ്പോള്‍ ജീവിതം പോലെ തന്നെയാണ് ഇപ്പോള്‍ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാന്‍ കഴിയില്ലെന്നും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Uppum mulakum juhi rustugi instagram post

Next Story
കാറ്ററിങ് തൊഴിലാളിയായി പൃഥ്വിരാജ്; കൂടെ പ്രസന്നയുംKalabhavan Shajon, Prithviraj, Prithviraj brothers day, kalabhavan shajon brothers day, prithviraj latest, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com