Uppum Mulakum: വന്‍പ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവര്‍ഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് മുന്നേറുകയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന സീരിയില്‍. ടെലിവിഷനില്‍ മാത്രമല്ല, യൂട്യൂബിലും ‘ഉപ്പും മുളകി’നു നിരവധി ആരാധകരാണുള്ളത്. ഒരുപക്ഷേ, ചാനലില്‍ ‘ഉപ്പും മുളകും’ കാണുന്നതിനേക്കാള്‍ കൂടുതല്‍ പ്രേക്ഷകര്‍ യൂട്യൂബിലാവും ഈ സീരിയല്‍ കാണുന്നുണ്ടാവുക.

ബാലുവിന്റേയും നീലുവിന്റെയും മക്കളായ മുടിയന്‍, ലെച്ചു, കേശു, ശിവ, പാറുക്കുട്ടി ഒക്കെ പ്രേക്ഷകരുടേയും ആരൊക്കെയോ ആയി മാറി. കേശവ് എന്ന കേശു ആയി അഭിനയിക്കുന്ന അല്‍സാബിത്തിന്റെ പിറന്നാളാണ് ഇന്ന്. അല്‍സാബിത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ലെച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹി രുസ്തഗി.

Keshu, Lechu, Uppum Mulakum

തന്റെ കുഞ്ഞനിയന്റെ കവിളില്‍ സ്‌നേഹത്തോടെ ചുംബിച്ചുകൊണ്ട് ‘ഹാപ്പി ബര്‍ത്ത്‌ഡേ അല്‍സു’ എന്നാണ് ജൂഹി കുറിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് ജൂഹി അല്‍സാബിത്തിന് പിറന്നാള്‍ ആശംസിച്ചിരിക്കുന്നത്.

സീരിയലില്‍ ബാലുവിന്റേയും നീലുവിന്റെയും മൂന്നാമത്തെ മകനാണ് കേശവ് എന്ന കേശു. ഭക്ഷണപ്രിയനാണ് കേശു. ശാപ്പാട് കേശുവെന്ന് സഹോദരങ്ങള്‍ കളിയാക്കുന്നവന്‍.

Read More: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം

അതേ സമയം, സൗന്ദര്യസംരക്ഷണത്തിലും ഫാഷനിലുമൊക്കെ ഏറെ താല്‍പ്പര്യമുള്ളവളാണ് മൂത്ത മകള്‍ ലക്ഷ്മി എന്ന ലെച്ചു. എപ്പോഴും അണിഞ്ഞൊരുങ്ങി നടക്കാനാണ് ലെച്ചുവിന് ഇഷ്ടം. സ്വയം കവിയെന്നു വിശേഷിപ്പിക്കുന്ന ലെച്ചുവിന്റെ പൊട്ടകവിതകള്‍ക്ക് തലവെച്ചു കൊടുക്കാന്‍ കൂടി വിധിക്കപ്പെട്ടവരാണ് മറ്റു സഹോദരങ്ങള്‍.

2015 ഡിസംബര്‍ 14 ന് ആണ് ‘ഉപ്പും മുളകും’? ആരംഭിക്കുന്നത്. നാലു വര്‍ഷം കൊണ്ട് 840 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

Read More: Uppum Mulakum: ലെച്ചു ആയി വന്ന് ഹൃദയം കവർന്ന ജൂഹി രുസ്‌തഗി

ചിരിയും കളിയും തമാശയും വഴക്കും സ്‌നേഹവും കരുതലും സാഹോദര്യവും കണ്ണീരും എന്നു വേണ്ട ഒരു കുടുംബജീവിതത്തിലെ എല്ലാ വിധ വികാരങ്ങളെയും ആവിഷ്‌കരിക്കുകയാണ് ഈ കുടുംബസീരിയലില്‍. ഒരു മിഡില്‍ ക്ലാസ്സ് കുടുംബത്തിലെ നിത്യജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളും കുടുംബാംഗങ്ങളുടെ ഇണക്കവും പിണക്കവും സ്‌നേഹവുമെല്ലാമാണ് ‘ഉപ്പും മുളകി’ല്‍ അവതരിപ്പിക്കുന്നത്. ലളിതമായ സംഭാഷണങ്ങളും സ്വാഭാവികമായ ജീവിത മുഹൂര്‍ത്തങ്ങളും നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നു. സ്വാഭാവികത നിറഞ്ഞ അഭിനേതാക്കളുടെ അഭിനയമാണ് കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കുകയാണ്. കണ്ടു കണ്ട് ആ വീടും വീട്ടിലെ അംഗങ്ങളും എവിടെയോ ജീവിച്ചിരിപ്പുണ്ടാവാം എന്ന തോന്നല്‍ പ്രേക്ഷകരിലും ഉണ്ടാക്കിയെടുക്കാന്‍ ‘ഉപ്പും മുളകും’ താരങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook