/indian-express-malayalam/media/media_files/uploads/2020/03/Laika-film-Biju-Sopanam-Nisha-Sharang.jpg)
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് 'ഉപ്പും മുളകും' സീരിയലിലൂടെ ശ്രദ്ധ നേടിയ ബാലുവും നീലുവും. ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമാണ് 'ലെയ്ക്ക'. നവാഗതനായ ആഷാദ് ശിവരാമൻ സംവിധാനം ചെയ്ത ചിത്രം റിലീസിനൊരുങ്ങുകയാണ്. 'ലെയ്ക്ക'യിൽ നിന്നുമുള്ള പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബിജു സോപാനമാണ് 'ലെയ്ക്ക'യുടെ പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.
ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ വർക്ക് ഷോപ്പ് ജീവനക്കാരനായ രാജുവിന്റെയും കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനാണെന്ന് പൊങ്ങച്ചം പറയുന്ന രാജുവായി ബിജു സോപാനം എത്തുമ്പോൾ ഭാര്യ വിമലയുടെ വേഷമാണ് നിഷ സാരംഗിന്. ഇവർക്കൊപ്പം ഒരു വളർത്തുനായയുടെ കൂടെ കഥയാണ് ചിത്രം പറയുന്നത്. ആദ്യമായി ബഹിരാകാശത്തുപോയ റഷ്യൻ നായയായ 'ലെയ്‌ക്ക'യുടെ പിൻമുറക്കാരനാണ് തങ്ങളുടെ വളർത്തുനായ എന്നാണ് ഈ കുടുംബത്തിന്റെ​ അവകാശവാദം.
Read more: മകൾ രേവതി മുതൽ ‘ഉപ്പും മുളകി’ലെ പാറുക്കുട്ടി വരെ; നിഷ സാരംഗ് സംസാരിക്കുന്നു
തമിഴ് നടനായ നാസർ, സുധീഷ്, ബൈജു സന്തോഷ്, വിജിലേഷ്, നോബി, പ്രവീണ, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, രോഷ്‌നി, നന്ദന വർമ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. പി.മുരളീധരനും ശ്യാം കൃഷ്ണയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പി.സുകുമാറാണ് ഛായാഗ്രഹണവും സതീഷ് രാമചന്ദ്രൻ, ജെമിനി ഉണ്ണികൃഷ്ണൻ എന്നിവർ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. വി.പി.എസ്. ആൻഡ് സൺസ് മീഡിയയുടെ ബാനറിൽ ഡോ. ഷംനാദ്, ഡോ. രഞ്ജിത് മണി എന്നിവർ ചേർന്നാണ് ലെയ്‌ക്ക നിർമിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം മികച്ച ടെലിഫിലിമിനും സംവിധായകനും ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ ഏഴ് ടെലിവിഷന്‍ പുരസ്‌കാരങ്ങൾ നേടിയ 'ദേഹാന്തര'ത്തിന്റെ സംവിധായകനാണ് ആഷാദ് ശിവരാമന്‍.
Read more: ഉപ്പും മുളകും പോലെ വേറെ ഒന്നില്ല; ബിജു സോപാനം പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us