/indian-express-malayalam/media/media_files/uploads/2020/01/SJ-sinu.jpg)
മലയാളികളുടെ ജനപ്രിയ പരമ്പരയായ 'ഉപ്പു മുളകും' സംവിധായകൻ സിനിമാ രംഗത്തേക്ക്. എസ്.ജെ.സിനു സംവിധായകനാവുന്ന ആദ്യ സിനിമയുടെ ലോഞ്ച് ഇന്ന് രാവിലെ എറണാകുളം ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്നു. ആഫ്രിക്കയില്‍ നിന്നുള്ള ആറ് മന്ത്രിമാര്‍ ഗ്രാന്‍ഡ് ലോഞ്ച് ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
അമിത് ചക്കാലക്കല്‍, ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, വെട്ടുകിളി പ്രകാശ്, ശകുന്‍ ജസ്വാള്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി, സ്മിനു സിജോ തുടങ്ങി നിരവധി പേർ ചിത്രത്തിലുണ്ട്. ബ്ലൂ ഹില്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മരിയ സ്വീറ്റി ജോബിയാണ് ചിത്രത്തിന്റെ നിര്‍മാണം. ഈ മാസം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. കേരളത്തിലും ആഫ്രിക്കയിലുമായിട്ടാണ് ചിത്രീകരണം.
Read Also: പൃഥ്വിയുടെ അല്ലിമോളെ കാണാൻ നസ്രിയയും ഫഹദും എത്തി
എസ്.ജെ.സിനുവിന്റേതാണ് ചിത്രത്തിന്റെ കഥ. ‘ഉപ്പും മുളകും’ പരിപാടിയുടെ തിരക്കഥാകൃത്തായ അഫ്‌സല്‍ കരുനാഗപ്പള്ളിയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ടി.ഡി.ശ്രീനിവാസനാണ് ഛായാഗ്രഹണം. സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് സംജിത് മുഹമ്മദ് ആണ്. ഗാനരചന കൈതപ്രമാണ്. ദീപക് ദേവാണ് സംഗീതം.
ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു മിഡിൽ ക്ലാസ്സ് കുടുംബത്തിലെ നിത്യജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളും കുടുംബാംഗങ്ങളുടെ ഇണക്കവും പിണക്കവും സ്നേഹവുമെല്ലാമാണ് ‘ഉപ്പും മുളകി’ൽ അവതരിപ്പിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.