Uppum Mulakum: ഉപ്പും മുളകും പ്രേക്ഷകരുടെ പ്രിയതാരമാണ് അൽ സാബിത്ത്. സീരിയലിൽ ബാലുവിന്റെ രണ്ടാമത്തെ മകനായ കേശു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വികൃതിപയ്യൻ കേശുവിന് സീരിയൽ പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുണ്ട്. അൽ സാബിത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം ഫോട്ടോയാണ് പ്രേക്ഷകർക്ക് ഇപ്പോൾ കൗതുകം സമ്മാനിക്കുന്നത്. കേശുവിനൊപ്പമുള്ള കുട്ടി ആരാണെന്ന അന്വേഷണത്തിലാണ് ആരാധകർ.
View this post on Instagram
View this post on Instagram
മലയാളം ടെലിവിഷൻ സീരിയൽ കാഴ്ചക്കാരുടെ ആസ്വാദന ശൈലിയെ മാറ്റി മറിച്ച് മുന്നേറുകയാണ് ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന സീരിയൽ. വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ബാലുവും കുടുംബവും ഇന്ന് മലയാളികളുടെ സ്വീകരണ മുറികളിലെ സ്ഥിരസാനിധ്യമാണ്.
ടെലിവിഷനിൽ മാത്രമല്ല, യൂട്യൂബിലും ‘ഉപ്പും മുളകി’നു നിരവധി ആരാധകരാണുള്ളത്. ഒരുപക്ഷേ, ചാനലിൽ ‘ഉപ്പും മുളകും’ കാണുന്നതിനേക്കാൾ കൂടുതൽ പ്രേക്ഷകർ യൂട്യൂബിലാവും ഈ സീരിയൽ കാണുന്നുണ്ടാവുക. കുട്ടൻപിള്ള അപ്പൂപ്പൻ മുതൽ പാറുകുട്ടി വരെ നീളുന്ന മൂന്ന് തലമുറയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എല്ലാ താരങ്ങളെയും സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെ കാണുന്നു ഉപ്പും മുളകും പ്രേക്ഷകർ.
Also Read: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം
2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 900 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്. വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.