Uppum Mulakum stars get together at Balu (Biju Sopanam) House Warming Photos: ഉപ്പും മുളകും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആരാധകർ സ്നേഹത്തോടെ ബാലു എന്നു വിളിക്കുന്ന ബിജു സോപാനം. ഏറെ വർഷങ്ങളായി നാടകരംഗത്ത് പ്രവർത്തിച്ചുവരുന്ന ബിജു സോപാനം എന്ന നടന്റെ കരിയറിലും വലിയൊരു ബ്രേക്ക് സമ്മാനിച്ചത് ‘ഉപ്പും മുളകും’ എന്ന സീരിയലാണ്. ബിജു സോപാനത്തിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശമായിരുന്നു ഇന്നലെ. തിരുവനന്തപുരം നെട്ടയത്താണ് താരത്തിന്റെ പുതിയ വീട്.
ഓണക്കാലം ഐശ്വര്യത്തോടെ പുതിയ വീട്ടിലേക്ക് വലതുകാൽ വച്ചു കയറി ആഘോഷിക്കുന്ന ബിജുവിന്റെ സന്തോഷത്തിൽ പങ്കെടുക്കാൻ ഉപ്പും മുളകും താരങ്ങളും എത്തിയിരുന്നു. നിഷ സാരംഗ്, മകനായി അഭിനയിക്കുന്ന ഋഷി, പാറുക്കുട്ടി എന്നിവരുമടക്കം നിരവധി താരങ്ങളും സിനിമാ- സീരിയൽ രംഗത്തെ അടുത്ത സുഹൃത്തുക്കളും ചടങ്ങിന് സാക്ഷിയാവാൻ എത്തിയിരുന്നു.
Read Here: Uppum Mulakum: പോകുന്നിടത്തെല്ലാം താരമായി മാറുന്ന കുട്ടിക്കുറുമ്പി; പാറുക്കുട്ടിയുടെ പുതിയ വീഡിയോ
ബിജു സോപനത്തിന്റെ ഗൃഹപ്രവേശച്ചടങ്ങുമായി ബന്ധപ്പെട്ടു ‘ഉപ്പും മുളകും’ താരങ്ങള്‍ ഒത്തു ചേര്‍ന്നപ്പോള്‍

Uppum Mulakum Episode: നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.
നാലു വർഷങ്ങൾ കൊണ്ട് അഭിനേതാക്കൾക്കിടയിൽ ഉണ്ടായ ആത്മബന്ധവും ‘ഉപ്പും മുളകി’നെ ഹൃദ്യമായ അനുഭവമാക്കി മാറ്റുന്നു. “നാലു വർഷം കൊണ്ട് ഇവർക്ക് വന്ന വളർച്ച നോക്കി കാണുക എന്നു പറയുന്നത് രസകരമായ അനുഭവമാണ്. കേശു വന്നപ്പോൾ ‘കീയോ കീയോ’ ശബ്ദമായിരുന്നു. ഇപ്പോ സൗണ്ടൊക്കെ ഏകദേശം മാറി തുടങ്ങി. ചെറിയ പൊടിമീശ വന്നു തുടങ്ങി. ശിവാനിയും മുടിയനും ലെച്ചുവും ഒക്കെയതേ.
പക്വത വന്നു, അഭിനയത്തെ സീരിയസ്സായി കാണാൻ തുടങ്ങി. ഇപ്പോൾ എന്തിനാണ് അഭിനയിക്കുന്നുത്, എങ്ങനെ ചെയ്യണം, അഭിനയിക്കുന്ന രീതി- അതൊക്കെ വളരെ സീരിയസായി എടുക്കാൻ തുടങ്ങി. ജീവിതത്തെയും വളരെ സീരിയസ്സായി സമീപിച്ചു തുടങ്ങിയിട്ടുണ്ട് നാലു പേരും,” ‘ഉപ്പും മുളകി’ൽ തന്റെ മക്കളായി അഭിനയിക്കുന്ന കുട്ടികളെ കുറിച്ച് ബിജു സോപാനം പറയുന്നു
Read more: പാറുക്കുട്ടി ആദ്യമായി ‘അച്ഛാ’ എന്നു വിളിച്ചപ്പോൾ: ‘ഉപ്പും മുളകും’ വിശേഷങ്ങളുമായി ബിജു സോപാനം