scorecardresearch

കാൽ തൊട്ട് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ; മമ്മൂട്ടിയ്‌ക്കൊപ്പം വിജയം ആഘോഷമാക്കി ‘മാളികപ്പുറം’ ടീം

താരത്തിനൊപ്പം കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്ന ഉണ്ണി മുകുന്ദനെ വീഡിയോയിൽ കാണാം.

കാൽ തൊട്ട് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ; മമ്മൂട്ടിയ്‌ക്കൊപ്പം വിജയം ആഘോഷമാക്കി ‘മാളികപ്പുറം’ ടീം

ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. ചിത്രം തിയേറ്ററുകളിൽ നല്ല പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ഈ വേളയിൽ ചിത്രത്തിലെ അഭിനേതാക്കളുമായി മമ്മൂട്ടിയെ കാണാൻ എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. താരത്തിനൊപ്പം കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്ന ഉണ്ണി മുകുന്ദനെ വീഡിയോയിൽ കാണാം.

“ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാളികപ്പുറം മാറി. കേരള പ്രേക്ഷകർക്ക് മാളികപ്പുറം എന്താണെന്ന് പറഞ്ഞു കൊടുത്തത് മമ്മൂക്കയാണ്. എന്റെ ആദ്യ ചിത്രവും മമ്മൂക്കയ്‌ക്കൊപ്പമായിരുന്നു. എപ്പോഴും പിന്തുണ നൽകുന്ന മമ്മൂക്കയ്ക്ക് നന്ദി” ഉണ്ണി മുകുന്ദൻ പറഞ്ഞു.

‘മാളികപ്പുറം’ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കുട്ടികളെയും വീഡിയോയിൽ കാണാം. ‘ഷെഫീക്കിന്റെ സന്തോഷത്തി’നു ശേഷം ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘മാളികപ്പുറം’. ശബരിമലയിൽ പോകാനുള്ള ഒരു എട്ടു വയസുകാരിയുടെ ആഗ്രഹമാണ് ചിത്രത്തെ നയിക്കുന്നത്.വിഷ്‌ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്.രഞ്ജി പണിക്കർ, മനോജ് കെ ജയൻ, സൈജു കുറുപ്പ്, ടി ജി രവി, ദേവനന്ദ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജ് ആണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Unni mukundan with mammootty celebrating malikappuram movie success video