ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് ‘മേപ്പടിയാൻ.’ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുകയാണ്. അഭിരാമിയാണ് വധു. ബി ജെ പി നേതാവ് എ എൻ രാധാകൃഷ്‌ണന്റെ മകളാണ് അമ്മു എന്ന അഭിരാമി. ചേരാനല്ലൂരിൽ വച്ച് സെപ്‌തംബർ 3നാണ് വിവാഹം.
ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ വീഡിയോ ഉണ്ണിമുകുന്ദൻ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.
അമ്മുവിനും വിഷ്ണുവിനും ആശംസകൾ എന്ന് കുറിച്ചാണ് ഉണ്ണി വീഡിയോ ഷെയർ ചെയ്തത്. അനവധി ആരാധകരും പോസ്റ്റിനു താഴെ ആശംസയറിയിച്ചിട്ടുണ്ട്.
ഉണ്ണി മുകുന്ദന്റെ അടുത്ത സുഹൃത്തു കൂടിയാണ് വിഷ്ണു. ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന് മികച്ച നവാഗത സംവിധായകനുള്ള ജെ സി ഡാനിയൽ പുരസ്കാരവും വിഷ്ണു നേടിയിരുന്നു.