ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടി അനുഷ്‌ക ഷെട്ടിക്ക് പിറന്നാള്‍ ആശംസകളുമായി ഉണ്ണി മുകുന്ദന്‍. ബാഹുബലിയ്ക്ക് ശേഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനുഷ്‌കയുടെ പുതിയ ചിത്രം ബാഗമതിയില്‍ ഉണ്ണിമുകുന്ദനാണ് നായകന്‍. അനുഷ്‌കയോടൊത്ത് കേക്ക് മുറിക്കുന്ന ചിത്രവും ഒപ്പം പിറന്നാള്‍ ആശംസയും ഉണ്ണിമുകുന്ദന്‍ നേര്‍ന്നിട്ടുണ്ട്.

‘സ്വീറ്റി/അനു, നിന്നെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. നീ എങ്ങനെയുള്ള ആളാണോ അതുപോലെ തന്നെയിരിക്കുക, മറ്റുള്ളവരെ എപ്പോഴും പ്രചോദിപ്പിക്കുക. നിന്നോടൊപ്പം അഭിനയിച്ച നിമിഷങ്ങള്‍ മനോഹരമായിരുന്നു. പ്രിയപ്പെട്ട അനുഷ്‌ക ജീവിതത്തില്‍ ഇനിയും നിനക്ക് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാകും. നിന്റെ ശുഭാപ്തി വിശ്വാസവും എളിമയും മറ്റുള്ളവരിലേക്കും എന്നും പകര്‍ന്നുനല്‍കൂ. ഈ പുതുവര്‍ഷത്തില്‍ നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ. ബാഗമതിയിലെ പ്രകടനം കാണാന്‍ കാത്തിരിക്കുന്നു.’ – ഉണ്ണിമുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജി.ആശോഖ് സംവിധാനം ചെയ്യുന്ന ചിത്രം ബാഗമതിയില്‍ ഉണ്ണി മുകുന്ദനെ കൂടാതെ ജയറാം, ആശാ ശരത് എന്നീ മലയാളി താരങ്ങളും ഉണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് അടുത്ത ജനുവരിയില്‍ ആയിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook