സിനിമാ രംഗത്ത് പുത്തൻ റോളിൽ ഉണ്ണി മുകുന്ദൻ. അഭിനയത്തിൽ മാത്രമൊതുങ്ങാതെ ഗാനരംഗത്തും പുത്തൻ ചുവട് വെപ്പ് നടത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. കണ്ണൻ താമരക്കുളം സംവിധാനം ചെയ്‌ത അച്ചായൻസ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി ഗാനരംഗത്തും തന്റെ സാന്നിധ്യമുറപ്പിക്കുന്നത്.

അച്ചായൻസിലെ ഉണ്ണി പാടിയ ഗാനം പുറത്തിറങ്ങി. അനുരാഗം പുതുമഴ പോലെ എന്ന ഗാനമാണ് ഉണ്ണി ആലപിച്ചിരിക്കുന്നത്. ഉണ്ണി തന്നെയാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നതും. ഗായകനും അഭിനേതാവും മാത്രമല്ല, ഗാനരചയിതാവ് കൂടിയായിരിക്കികയാണ് ഉണ്ണി. ഈ ഗാനത്തിന്റെ വരികളെഴുതിയത് ഉണ്ണിയും രതീഷ് വേഗയും കൂടിയാണ്. രതീഷ് വേഗയാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്.

ഇതിന് മുൻപ് നിരവധി പരിപാടികളിലും അഭിമുഖങ്ങളിലും പാടിയുണ്ടുണ്ടെങ്കിലും സിനിമയിൽ ഉണ്ണി പാടുന്ന ആദ്യ ഗാനമാണിത്.

വൻ താര നിര അണി നിരക്കുന്ന ചിത്രമാണ് അച്ചായൻസ്. ജയറാം, പ്രകാശ് രാജ്, ആദിൽ ഇബ്രഹാം, സഞ്‌ജു ശിവറാം, അമല പോൾ, രമേഷ് പിഷാരടി, ധർമ്മജൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. അച്ചായൻസിന്റെ കഥയൊരുക്കിയിരിക്കുന്നത് സേതുവാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ