ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘ഗന്ധര്‍വ്വ ജൂനിയറി’ന്റെ ചിത്രീകരണം ആരംഭിച്ചു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ഗന്ധര്‍വ്വ ജൂനിയർ’.
പ്രവീണ്‍ പ്രഭാറാമും സുജിന്‍ സുജാതനും ചേര്‍ന്ന് തിരക്കഥ എഴുതുന്ന ചിത്രം ഒരു ഗന്ധർവ്വന്റെ അപ്രതീക്ഷിത വരവുമായി ബന്ധപ്പെട്ട നർമ്മ മുഹൂർത്തങ്ങളാണ് പറയുന്നത്. ജെഎം ഇന്‍ഫോടെയ്ന്‍മെന്‍റും ലിറ്റില്‍ ബിഗ് ഫിലിംസും ചേര്‍ന്ന് 40 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്.
ചന്ദ്രു ശെൽവരാജാണ് ഛായാഗ്രഹണം. സംഗീതം- ജെക്സ് ബിജോയ്, എഡിറ്റിംഗ്- അപ്പു ഭട്ടതിരി, സജീവ് ചന്ദിരൂർ, പ്രൊഡക്ഷൻ ഡിസൈനർ- വിനോദ് രവീന്ദ്രൻ, ആർട്ട് ഡയറക്ടർ- ഔസേപ്പ് ജോൺ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.