Latest News

ബാലയ്ക്കായി പാട്ടുപാടി ഉണ്ണി മുകുന്ദനും ഇടവേള ബാബുവും

ബാലയുടെയും എലിസബത്തിന്റെയും വിവാഹ റിസപ്‌ഷനിടെയായിരുന്നു ഇരുവരുടെയും പാട്ട്

Unni mukundan, bala, ബാല actor bala, Bala Elizabeth reception bala wedding, ബാല വിവാഹം, bala wife, bala sreesanth video

ഇന്നലെയായിരുന്നു നടൻ ബാലയുടെയും എലിസബത്തിന്റെയും വിവാഹ റിസപ്‌ഷൻ. കുടുംബാംഗങ്ങളും സിനിമാരംഗത്തെ വളരെ കുറച്ചു സുഹൃത്തുക്കളും മാത്രമായി ലളിതമായാണ് ചടങ്ങു നടന്നത്.

ഇപ്പോഴിതാ, ബാലയുടെ വിവാഹ റിസപ്ഷന് എത്തിയ ഉണ്ണി മുകുന്ദന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബാലയ്ക്കും വധുവിനുമായി പാട്ട് പാടുകയാണ് ഉണ്ണി മുകുന്ദൻ. വേദിയിലെത്തിയ ഇടവേള ബാബുവും വധൂവരന്മാർക്കായി പാട്ടുപാടി.

നേരത്തെ ബാലയുടെ വിവാഹം കഴിഞ്ഞതായി വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നലെയാണ് ബാല സോഷ്യൽ മീഡിയയിലൂടെ വിവാഹ റിസപ്‌ഷൻ ആരാധകരെ അറിയിച്ചത്.

റിസപ്ഷന് പിറകെ എലിസബത്തിന് ബാല ഒരു സമ്മാനം നൽകുന്നതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു. ഔഡി കാറാണ് ബാല എലിസബത്തിന് സമ്മാനമായി നൽകിയത്.

ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ബാല റിസപ്‌ഷൻ തീയതി പ്രഖ്യാപിച്ചത്. “അതെ, നാളെയാണ് ആ ദിവസം. ജീവിതത്തിൽ തനിച്ചായ വിഷമഘട്ടങ്ങളിൽ എന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു” എന്ന് കുറിച്ചുകൊണ്ടാണ് ബാല വീഡിയോ പങ്കുവച്ചത്.

റിസപ്‌ഷനിൽ നടന്മാരായ ഉണ്ണി മുകുന്ദൻ, മുന്ന, ഇടവേള ബാബു എന്നിവരുൾപ്പടെ സിനിമാ മേഖലയിൽ നിന്നുള്ള ബാലയുടെ ചില സുഹൃത്തുക്കളും പങ്കെടുത്തു.

Also read: ‘ഈ കൊച്ചു പയ്യന്റെ യാത്രയിൽ സഹായിച്ച അധ്യാപകർക്ക് നന്ദി’, കുട്ടിക്കാല ചിത്രവുമായി നിവിൻ

ഡോക്ടറാണ് എലിസബത്ത്. ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവച്ച ഒരു വീഡിയോയിലൂടെ ആയിരുന്നു ബാല വിവാഹിതനായി എന്ന വാർത്ത ആദ്യം പുറത്തു വന്നത്. വീഡിയോയിൽ ബാലയുടെ ഭാര്യ എന്ന് പറഞ്ഞാണ് ശ്രീശാന്ത് എലിസബത്തിനെ പരിചയപ്പെടുത്തിയത്.

പിന്നീട് എലിസബത്തിനൊപ്പമുള്ള ബാലയുടെ ഓണാഘോഷത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Read More: നടൻ ബാലയും എലിസബത്തും പുതിയ ജീവിതത്തിലേക്ക്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Unni mukundan singing actor bala and elizabeth wedding reception

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com