/indian-express-malayalam/media/media_files/uploads/2022/02/Mammootty-Unni-Mukundan-.jpg)
സിനിമയ്ക്ക് അകത്തും പുറത്തുമായി മെഗാസ്റ്റാർ മമ്മൂട്ടിക്ക് നിരവധി ആരാധകരാണ് ഉള്ളത്. മലയാള സിനിമയിലെ യുവതാരങ്ങൾ പലരും മമ്മൂട്ടിയുടെ കടുത്ത ആരാധകരാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനൊപ്പം ചിത്രമെടുക്കാനുള്ള ഒരു അവസരം പോലും അവർ നഷ്ടമാക്കുകയില്ല.
ഇപ്പോഴിതാ, മമ്മൂട്ടിക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. "പുഞ്ചിരിക്കുന്ന രണ്ടു പുരുഷന്മാരെയാണ് നിങ്ങൾ കാണുന്നത്, അതിൽ ഷർട്ട് ധരിച്ചിരിക്കുന്ന ഒരാൾ ഇതിഹാസമാണ്" എന്ന് കുറിച്ചുകൊണ്ടായിരുന്നു ഉണ്ണിയുടെ പോസ്റ്റ്.
ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ജനുവരി 14നാണ് മേപ്പടിയാൻ തിയേറ്ററുകളിൽ എത്തിയത്. വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ്. ഒരു പക്കാ ഫാമിലി എന്റർടൈനറായി എത്തിയ മേപ്പടിയാനിൽ അഞ്ജു കുര്യനാണ് നായിക.
അതേസമയം, അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവ്വമാണ് മമ്മൂട്ടിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മാർച്ച് മൂന്നിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുക.
Also Read: വീണ്ടും സ്ക്രീനിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു; മീര ജാസ്മിനോട് കീർത്തി സുരേഷ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us