പൃഥ്വിരാജിനൊപ്പമുള്ള ഒരു പഴയ ഓർമ പങ്കുവയ്ക്കുകയാണ് ഉണ്ണിമുകുന്ദൻ. ഇരുവരും ഒന്നിക്കുന്ന ‘ഭ്രമം’ സിനിമയുടെ ഷൂട്ടിങ്ങിനിടെയുള്ള ഒരു ചിത്രത്തോടൊപ്പമാണ് താരം പഴയ ഒരു ഓർമ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

“ഭ്രമത്തിൽ ജോയിൻ ചെയ്തു, ഞാൻ ഓർക്കുന്നത് കൃത്യമായാണെങ്കിൽ ഇത് പൃഥ്വിക്കൊപ്പമുള്ള എന്റെ ഒരേയൊരു ചിത്രമായിരിക്കും. ഒരു പഴയ കാര്യം കൂടി പറയുന്നു,” എന്നു പറഞ്ഞാണ് താരം പഴയ ഓർമ പങ്കുവയ്ക്കുന്നത്.

Read More: അങ്ങനെയാണ് ശ്രുതി ഡബ്ബിങ് ആർട്ടിസ്റ്റായത്; പുരസ്കാര നേട്ടത്തിനു പിന്നിലെ കഥയുമായി ഫ്രാൻസിസ്

“വർഷങ്ങൾക്കുമുമ്പ്, ഞാൻ അഭിനയിക്കാൻ തുടങ്ങിയ സമയത്ത്, ഒരു ക്രിക്കറ്റ് മത്സരത്തിന് ശേഷം ഞങ്ങൾക്ക് ഒരു ചെറിയ ഒത്തുചേരൽ ഉണ്ടായിരുന്നു. ഞാൻ ഒരു ഓട്ടോറിക്ഷയിലാണ് അവിടെ എത്തിച്ചേർന്നത്. എല്ലാവരും രാത്രിയിൽ തിരിച്ചു പോകുമ്പോൾ, പൃഥ്വി മാത്രമാണ് എനിക്ക് വീട്ടിലേക്ക് ലിഫ്റ്റ് വേണോ എന്ന് ചോദിച്ചത്. ഒരു ജെന്റിൽമാൻസ് ഗെസ്ചർ എന്ന നിലയിൽ ഞാൻ അത് സന്തോഷപൂർവ്വം നിരസിച്ചു, പക്ഷേ വളരെയധികം സന്തോഷത്തോടെ നടന്നുപോയി! നിങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ! അത്രക്കും പോസിറ്റീവും സഹായമനസ്കനുമാണ്.” ഉണ്ണി കുറിച്ചു.

 

View this post on Instagram

 

A post shared by Unni Mukundan (@iamunnimukundan)

പൃഥ്വിരാജും ഉണ്ണി മുകുന്ദനും മുഴുനീള വേഷങ്ങളിൽ ഒരുമിക്കുന്ന ആദ്യ ചിത്രമാണ് ‘ഭ്രമം.’ നേരത്തെ പതിനെട്ടാം പടി എന്ന സിനിമയിൽ ഇരുവരും അതിഥി വേഷങ്ങളിലെത്തിയിരുന്നു. പ്രശസ്ത ഛായാഗ്രഹൻ രവി കെ ചന്ദ്രനാണ് ഭ്രമം സംവിധാനം ചെയ്യുന്നത്. മമ്തയും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു.

Read More: ‘അയ്യേ ലിപ്സ്റ്റിക്‌ ഇട്ടൊ?’; വിമർശകർക്ക് വായടപ്പിക്കുന്ന മറുപടിയുമായി കനി

രവി കെ ചന്ദ്രൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എ പി ഇന്‍റര്‍നാഷണലാണ് നിർമാണം. ശരത് ബാലന്‍റേതാണ് തിരക്കഥ. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം ജേക്സ് ബിജോയ്. റാഷി ഖന്ന, അനന്യ, സുരഭി ലക്ഷ്മി, ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

2018ൽ പുറത്തിറങ്ങിയ ശ്രീരാം രാഘവൻ സംവിധാനം ചെയ്ത് ആയുഷ്മമാൻ ഖുറാന പ്രധാന വേഷത്തിലെത്തിയ ‘അന്ധാധുനി’ന്‍റെ റീമേക്ക് ആണ് ‘ഭ്രമം’ എന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങ് ഫോർട്ട് കൊച്ചിയിൽ പുരോഗമിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook