ഇനി പുതിയ ഞാൻ; ഒറ്റദിവസം പോലും മുടക്കാത്ത ഡയറ്റിനെക്കുറിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പുതിയ ഡയറ്റ് പ്ലാൻ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് ഉണ്ണി

Unni Mukundan, Unni Mukundan workout pics, Unni Mukundan diet, Unni Mukundan latest, Unni mukundan latest photo, ഉണ്ണി മുകുന്ദന്‍ സിനിമകൾ, unni mukundan malayalam films, Viral Photo

മലയാളസിനിമയിലെ യുവനടന്മാരെല്ലാം സ്നേഹത്തോടെ മസിലളിയാ എന്നു വിളിക്കുന്ന, യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദൻ. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലും ഫിറ്റ്നസ് നിലനിർത്തുന്നതിലും തന്റെ സഹപ്രവർത്തകർക്കെല്ലാം മാതൃകയാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ, തന്റെ പുതിയ ഡയറ്റ് പ്ലാൻ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് ഉണ്ണി.

“ഇന്നെന്റെ ഡയറ്റിന്റെ അവസാന ദിവസമായിരുന്നു. എന്റെ പ്രോമിസ് കാത്തുസംരക്ഷിക്കാൻ സഹായിച്ച ഓരോരുത്തർക്കും നന്ദി. എല്ലാ ട്രാൻസ്ഫോർമേഷൻ വീഡിയോ ആണ് നിങ്ങൾ പലരും കാത്തിരിക്കുന്നതെന്നറിയാം, എങ്കിലും ഇന്ന് ഞാൻ ചിത്രം പങ്കുവയ്ക്കുന്നില്ല. പകരം കഴിഞ്ഞ മൂന്നുവർഷമായി ഞാൻ പിൻതുടരുന്ന ഡയറ്റ് പ്ലാൻ പങ്കിടുന്നതാണ് നല്ലതെന്ന് തോന്നി. ഞാൻ 4 ഡയറ്റ് പ്ലാനുകൾ പിന്തുടർന്നു, എന്റെ ശരീരം പ്രതികരിക്കുന്നതിന് അനുസരിച്ച് അവ മാറ്റികൊണ്ടിരുന്നു. ഇതാണ് ഒരു സ്റ്റാൻഡേർഡ് ഡയറ്റ്, കഴിഞ്ഞ മൂന്നുമാസത്തിനിടെ ഒരൊറ്റ ചീറ്റ്‌ഡേ പോലുമില്ലാതെ ഞാൻ പരീക്ഷിച്ചത്,” ഉണ്ണി മുകുന്ദൻ കുറിക്കുന്നു.

 

View this post on Instagram

 

A post shared by Unni Mukundan (@iamunnimukundan)

‘മേപ്പടിയാൻ’ എന്ന ചിത്രത്തിനു വേണ്ടി അടുത്തിടെ ഉണ്ണി മുകുന്ദൻ ശരീരഭാരം കൂട്ടിയിരുന്നു. ഷൂട്ടിംഗ് തീർത്തതിനു പിന്നാലെയാണ് ഉണ്ണി മുകുന്ദൻ പഴയ ഫിറ്റ്നസിലേക്ക് എത്താനായുള്ള പുതിയ ഡയറ്റ് പ്ലാൻ പരീക്ഷിച്ചത്.

 

View this post on Instagram

 

നമസ്കാരം, ശാരീരികമായും, മാനസികമായും ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിലേക്ക് എനിക്ക് എത്തിച്ചേരാൻ 11 മാസം വേണ്ടി വന്നു. ചന്ദ്രോത്ത് പണിക്കരെ ഹൃദയത്തിൽ ഏറ്റിയവർക്കും, സ്വീകരിച്ചവർക്കും നന്ദി. മാമാങ്കം കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള യാത്ര പുതിയ കഥാപാത്രത്തിലേക്കുള്ളതാണ്. ചന്ദ്രോത്ത് പണിക്കർക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത മസിൽസ് എല്ലാം കഴിഞ്ഞ നാല് മാസം കൊണ്ട് ഒഴിവാക്കിയിരിക്കുകയാണ്. ഇപ്പോൾ നിങ്ങൾ ഈ കാണുന്ന മാറ്റത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത് എന്റെ പുതിയ ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ്. “മേപ്പടിയാൻ” എന്ന അടുത്ത ചിത്രത്തിലെ നായകൻ ജയകൃഷ്ണൻ ഒരു നാട്ടിൻപുറത്തുകാരനായ സാധാരണക്കാരനാണ്. അത്തരമൊരു വേഷം ചെയ്യുന്നതിനായി ഈ രൂപത്തിലേക്ക് മാറേണ്ടത് ആവശ്യകതയാണെന്നു മനസിലാക്കിയതിനാലാണ് ഈ മുന്നൊരുക്കം. അത് ചിത്രത്തിലൂടെ നിങ്ങൾക്ക് ബോധ്യമാകുമെന്നു പ്രതീക്ഷയുണ്ട്. എന്റെ ഓരോ വിജയങ്ങൾക്ക് പിന്നിലും നിങ്ങൾ തന്ന വലിയ പിന്തുണ ഉണ്ടായിരുന്നു. അതിനു ഞാൻ നിങ്ങൾ ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു. തുടർന്നും നിങ്ങളുടെ മനസ്സറിഞ്ഞ ഹൃദയത്തിൽ തൊട്ടുള്ള പിന്തുണ കൂടെയുണ്ടാകണം. ഒരു സുപ്രധാന കാര്യം കൂടി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുകയാണ്. എന്റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് “മേപ്പടിയാൻ” എന്ന ചിത്രത്തിൽ യാതൊരു തരത്തിലുള്ള ആക്ഷൻ രംഗങ്ങളും ഉണ്ടായിരിക്കുകയില്ല. ചിത്രം കുടുംബ പ്രേക്ഷകർക്കും, യുവാക്കൾക്കും ഇഷ്ടപ്പെടുന്ന ഒരുപിടി നല്ല രംഗങ്ങൾ കൊണ്ട് സമ്പന്നമായിരിക്കും. Took me 11 months to prepare for Chandroth Panicker, to be the Man that He Was, physically and emotionally! And that’s done and dusted, a thing of the past now ! Thanks u for loving him !! However, since the last 4 months, I have been busy letting all the muscles go by, as you can see, I have my neat kudavayaru. This transformation is for my next Movie, @Meppadiyan_Movie . Jayakrishnan is a very normal guy. The look will be justified while you watch the film. Expecting your support. And, Letting each one of you know that the movie has no action sequences. It’s a movie for the youth and the family alike. Keep me in your prayers ! നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും, പിന്തുണയും കൂടെയുണ്ടാകണം എന്ന് പ്രതീക്ഷിച്ചുകൊണ്ട് നിങ്ങളുടെ സ്വന്തം… ഉണ്ണി മുകുന്ദൻ

A post shared by Unni Mukundan (@iamunnimukundan) on

നവാഗതനായ വിഷ്ണു മോഹൻ ആണ് ചിത്രം ഒരുക്കുന്നത്. ‘രക്ഷാധികാരി ബൈജു’ എന്ന ചിത്രത്തിനു ശേഷം ‘മാഡ് ദി മാറ്റിക്സിന്‍റെ’ ബാനറിൽ സതീഷ് മോഹനാണ് ചിത്രം നിർമിക്കുന്നത്.

Read more: ‘മസിലളിയൻ’ രക്ഷകനായി, വിദ്യാർത്ഥികളെ ഒറ്റയ്ക്ക് താങ്ങി ഉണ്ണി മുകുന്ദൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Unni mukundan shares his diet plan

Next Story
‘കണ്ണിൻ വാതിൽ ചാരാതെ’; കൺമണിയെ മാറോട് ചേർത്ത് റിമി ടോമിRimi Tomy, Rimi Tomy Kanmani Kuttappi, റിമി കൺമണി കുട്ടാപ്പി, Muktha, മുക്ത, muktha family, muktha daughter, Rimi Tomy, റിമി ടോമി, Rimi Tomy birthday, Rimi tomy, Rimi tomy, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com