Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

ആരാണ് ആ പെൺകുട്ടി? ഞങ്ങളുടെ ചങ്ക് തകർക്കല്ലേ; ഉണ്ണി മുകുന്ദനോട് ആരാധികമാർ

ഓരോ ഫ്രെയിമിലും ഉണ്ണിയ്ക്ക് ഒപ്പം വീഡിയോയിൽ കാണുന്ന പെൺകുട്ടി ആരാണെന്നാണ് ആരാധികമാർ തിരക്കുന്നത്

Unni Mukundan, Unni Mukundan viral video, Unni Mukundan old photo, Unni mukundan latest photo, ഉണ്ണി മുകുന്ദന്‍ സിനിമകൾ

മലയാളസിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ ആണ് ഉണ്ണി മുകുന്ദൻ. നിരവധി ആരാധികമാരാണ് ഈ താരത്തിനുള്ളത്. ഇപ്പോഴിതാ, ഉണ്ണി സോഷ്യൽ മീഡിയയിൽ പങ്കു വച്ച ഒരു വീഡിയോ ആണ് ആരാധികമാരെ അമ്പരപ്പിക്കുന്നത്.

“സത്യസന്ധമായി പറഞ്ഞാൽ ഇതാണ് എനിക്കു കിട്ടിയ മനോഹരമായ ഒന്ന്. ഇതെല്ലാം ഞാനെപ്പോഴും ആഗ്രഹിച്ചതാണ്. എഡിറ്റ് ചെയ്ത വീഡിയോയ്ക്ക് ഒരുപാട് നന്ദി. ഒരു നിമിഷത്തേക്ക് ഇതെല്ലാം വളരെ യാഥാർത്ഥ്യമായിരുന്നു,” എന്ന അടിക്കുറിപ്പോടെയാണ് ഒരു പെൺകുട്ടിയ്ക്ക് ഒപ്പമുള്ള വീഡിയോ ഉണ്ണി മുകുന്ദൻ പങ്കുവച്ചിരിക്കുന്നത്. ഒരു ആരാധിക അയച്ചു നൽകിയ മനോഹരമായ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു ഉണ്ണിമുകുന്ദൻ.

വീഡിയോ പങ്കുവച്ചതിനു പിന്നാലെ ഉണ്ണി മുകുന്ദനെ ചോദ്യങ്ങൾ കൊണ്ട് മൂടുകയാണ് ആരാധികമാർ. ഓരോ ഫ്രെയിമിലും ഉണ്ണിയ്ക്ക് ഒപ്പം വീഡിയോയിൽ കാണുന്ന ആ പെൺകുട്ടി ആരാണെന്നാണ് ആരാധികമാർക്ക് അറിയേണ്ടത്. ശരിക്കും പ്രണയത്തിലാണോ? , അയച്ചവർക്ക് അങ്ങ് അയച്ചാ മതിയല്ലോ കാണുന്നവന്റെ സങ്കടം ആർക്കേലും അറിയോ?, ഞങ്ങളുടെ ചങ്ക് തകർക്കല്ലേ ഉണ്ണിയേട്ടാ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റ്.

Read more: 93 കിലോയിൽനിന്നും 77 ലേക്ക്; എനിക്ക് പറ്റുമെങ്കിൽ നിങ്ങൾക്കും കഴിയുമെന്ന് ഉണ്ണി മുകുന്ദൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Unni mukundan shares fan made video

Next Story
പപ്പയ്ക്കരികിൽ നിറചിരിയോടെ; ഓർമചിത്രവുമായി താരംRimi Tomy, Rimi Tomy childhood photo, Rimi Tomy father, Rimi Tomy pics, rimi tomy photos, videos, rimi tomy news, rimi tomy age
The moderation of comments is automated and not cleared manually by malayalam.indianexpress.com