വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകളോട് പ്രതികരിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. വിവാഹം അങ്ങനെ നോക്കേണ്ട ഒന്നല്ലെന്നും ജീവിതത്തിൽ സംഭവിക്കേണ്ട കാര്യമാണെന്നുമാണ് ഉണ്ണി പറഞ്ഞിരിക്കുന്നത്. തനിക്കായ് അമ്മ വിവാഹം ആലോചിക്കുന്നുണ്ടെന്നും ഉണ്ണി മുകുന്ദൻ ഇന്ത്യാഗ്ലിറ്റ്സ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ സമ്മതിച്ചു.
അഭിനേത്രിയെ ഉണ്ണി മുകുന്ദൻ വിവാഹം കഴിക്കുമോ എന്നു ചോദിച്ചപ്പോൾ ആഗ്രഹമുണ്ടെന്നാണ് നടൻ പറഞ്ഞത്. എനിക്ക് ഇഷ്ടമാണ്. അതു നടക്കുമോ എന്നറിയില്ല. എന്റെ കല്യാണത്തിനായ് അമ്മ കാത്തിരിക്കുകയാണ്. നാളെ എന്റെ കല്യാണമാണെന്നു പറഞ്ഞാൽ ഇന്നു ഉച്ചയ്ക്ക് തന്നെ അമ്മ എല്ലാം റെഡിയാക്കുമെന്നും ഉണ്ണി പറഞ്ഞു.
ഉണ്ണി മുകുന്ദൻ നായകനാവുന്ന ‘മേപ്പടിയാൻ’ സിനിമ റിലീസിന് ഒരുങ്ങുകയാണ്. നവാഗതനായ വിഷ്ണു മോഹൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന് തന്നെയാണ് നിർമിക്കുന്നത്.
Read More: ആരാധകരോട് ദേഷ്യപ്പെട്ടിട്ടുണ്ടോ? നിഖില വിമലിന്റെ മറുപടി