ആരാധികയുടെ രസകരമായ ഫെയ്സ്ബുക്ക് കുറിപ്പിന് മറുപടി പറഞ്ഞ് ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്‍. സണ്ണി വെയ്‌നിനെ പോലെ പെട്ടെന്നൊരു ദിവസം വിവാഹം കഴിക്കാനാണ് തീരുമാനമെങ്കില്‍ ഉണ്ണി മുകുന്ദന്റെ അഞ്ചു തലമുറയെ പ്രാകി നശിപ്പിച്ചു കളയുമെന്നായിരുന്നു അ്ഞ്ജന എലിസബത്ത് സണ്ണി എന്ന യുവതിയുടെ കുറിപ്പ്. ഇതിനാണ് ഉണ്ണിയുടെ മറുപടി.

‘ഉണ്ണി മുകുന്ദനോടാണ്.. വല്ല ലൈനോ, കല്യാണം കഴിക്കാന്‍ പാകത്തിലുള്ള ബാല്യകാല സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ ഇപ്പൊ പറഞ്ഞോണം. അല്ലാതെ പെട്ടൊന്നോരീസം ഇങ്ങനെ ഗുരുവായൂര്‍ പോയ് താലികെട്ടീന്നെങ്ങാനും അറിഞ്ഞാല്‍ താങ്കളുടെ അടുത്ത അഞ്ചു തലമുറയെ വരെ ഞാന്‍ പ്രാകി നശിപ്പിച്ചു കളയും…ങാ!! എന്നാലും എന്റെ സണ്ണിച്ചായന്‍…’, ഇതായിരുന്നു അഞ്ജനയുടെ കുറിപ്പ്. മറ്റാരോ അയച്ച് കൊടുത്ത കുറിപ്പ് ഉണ്ണിയുടെ ശ്രദ്ധയിലും പെട്ടു. ഉടന്‍ തന്നെ അദ്ദേഹം ഇതിന് മറുപടി ഫെയ്സ്ബുക്കില്‍ തന്നെ പോസ്റ്റ് ചെയ്യുകയായിരുന്നു.

‘ഒരു ഫോര്‍വേഡഡ് മെസ്സേജ് കിട്ടി. എന്തായാലും കണ്ടപ്പോ ഒരു മറുപടി കൊടുക്കാന്‍ മികച്ച ഒരിത്. ‘ലൈന്‍’ എന്ന് പറഞ്ഞത് ഞാന്‍ ഇഷ്ടപെടുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചാണെങ്കില്‍ അങ്ങനെ ഒരാള്‍ ഇല്ല അഞ്ജന, പിന്നെ ബാല്യകാല സുഹൃത്തുക്കള്‍ ഒക്കെ പണ്ടേ കെട്ടി പോയി.. പെട്ടന്നൊന്നും പ്ലാന്‍ ഇല്ല. എന്തൊക്കെ ആയാലും അഞ്ച് തലമുറയെ പ്രാകി കളയരുത് അതൊക്കെ കൊഞ്ചം ഓവര്‍ അല്ലെ?’, ഉണ്ണി മുകുന്ദന്‍ കുറിച്ചു. ഈ പോസ്റ്റിന് താഴെ നിരവധി പേര്‍ അഭിപ്രായം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും ആരാധികയുടെ പോസ്റ്റ് വൈറലായി മാറിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook