scorecardresearch
Latest News

ജീവിതകാലം മുഴുവൻ ‘മേപ്പടിയാൻ’ നാണമില്ലാതെ ആഘോഷിക്കും; ഹാങ് ഓവറിലാണോ എന്ന കമന്റിന് ഉണ്ണി മുകുന്ദന്റെ മറുപടി

ഉണ്ണി മുകുന്ദൻ ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച ‘മേപ്പടിയാൻ’ പോസ്റ്റിന് താഴെ വന്ന കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്

ജീവിതകാലം മുഴുവൻ ‘മേപ്പടിയാൻ’ നാണമില്ലാതെ ആഘോഷിക്കും; ഹാങ് ഓവറിലാണോ എന്ന കമന്റിന് ഉണ്ണി മുകുന്ദന്റെ മറുപടി

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്‌ണു മോഹൻ സംവിധാനം ചെയ്ത കഴിഞ്ഞ മാസമാണ് തിയേറ്ററുകളിൽ എത്തിയത്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ തിയേറ്ററിൽ എത്തിയ ചിത്രത്തിന് നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. ഈ മാസം 18ന് ചിത്രം ആമസോൺ പ്രൈമിലും എത്തി. ഇതിനു പിന്നാലെ ചിത്രം വീണ്ടും സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായിരുന്നു.

ഇപ്പോഴിതാ, ഉണ്ണി മുകുന്ദൻ ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച ‘മേപ്പടിയാൻ’ പോസ്റ്റിന് താഴെ വന്ന കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. ഉണ്ണിയുടെ കഥാപാത്രമായ ജയകൃഷ്ണൻ സർക്കാർ ഓഫീസിൽ വന്ന് നിരാശനാകുന്ന ഒരു രംഗമാണ് ഉണ്ണി പോസ്റ്റ് ചെയ്തത്. “സർ, സർക്കാർ ഓഫീസെന്ന് പറഞ്ഞാൽ സാധാരണക്കാരെ സഹായിക്കാൻ ഉള്ളതാകണം..” എന്ന ഡയലോഗ് അടിക്കുറിപ്പായി നൽകിയായിരുന്നു പോസ്റ്റ്.

അതിനു താഴെ ‘ഇപ്പോഴും ഹാങ് ഓവറിലാണോ ഉണ്ണി? അടുത്ത ചിത്രം ചെയ്യൂ, ഞങ്ങൾ കാത്തിരിക്കാം’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനാണ് ജീവിതകാലം മുഴുവൻ മേപ്പടിയാൻ നാണമില്ലാതെ ആഘോഷിക്കുമെന്ന് ഉണ്ണി മറുപടി നൽകിയത്.

“ഈ സിനിമ തിയേറ്ററിൽ എത്തിക്കാൻ എനിക്ക് നാല് വർഷമെടുത്തു, ഒടിടിക്ക് നൽകും മുൻപ് ഞാൻ ഒരു വർഷം ഹോൾഡ് ചെയ്തു. ആവശ്യമെങ്കിൽ, ഒരു നടനെന്ന നിലയിൽ എന്റെ ജീവിതകാലം മുഴുവൻ ഈ സിനിമ ഞാൻ നാണമില്ലാതെ ആഘോഷിക്കും. സിനിമ എത്ര മികച്ചതാണെന്നും, പ്രേക്ഷകർ അത് എത്ര നന്നായി സ്വീകരിച്ചു എന്നതിലും ഞാൻ അഭിമാനിക്കുന്നു” ഉണ്ണി പറഞ്ഞു.

വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ്. ഒരു പക്കാ ഫാമിലി എന്റർടൈനറായി എത്തിയ മേപ്പടിയാനിൽ അഞ്ജു കുര്യനാണ് നായിക. ചിത്രം ദുബായ് എക്സ്പോയിലും പ്രദര്ശിപ്പിച്ചിരുന്നു. ദുബായ് എക്സ്പോയിൽ പ്രദർശിപ്പിച്ച ആദ്യ മലയാള ചിത്രമായിരുന്നു ഇത്.

Also Read: ലാലേട്ടനുമൊത്തുള്ള സിനിമ ഏറെക്കാലമായുള്ള പ്ലാൻ, മമ്മുക്ക ചിത്രത്തിനും കാത്തിരിക്കേണ്ടി വരും: ആഷിഖ് അബു

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Unni mukundan reply to a facebook comment on his meppadiyan post

Best of Express