മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. പലപ്പോഴും ‘മസ്കുലര്‍ ഹീറോ’ പരിവേഷത്തില്‍ എത്തുന്ന ഉണ്ണി മുകുന്ദന്‍ പെണ്‍കുട്ടികളുടെ ആരാധനാപാത്രവും കൂടിയാണ്. മുപ്പത്തിയൊന്ന് വയസ്സുള്ള ഉണ്ണി മുകുന്ദന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കുറച്ചു നാളുകളായി സിനിമാ വൃത്തങ്ങളില്‍ സജീവമാണ്. എന്നാല്‍ അത് വെറും ‘റൂമര്‍’ മാത്രമാണ് എന്നാണ് യുവതാരത്തിന്റെ പ്രതികരണം.

“സങ്കടത്തോടെ പറയട്ടെ, എന്റെ വിവാഹത്തെക്കുറിച്ച് കേള്‍ക്കുന്നതെല്ലാം വെറും ‘റൂമര്‍’ മാത്രമാണ്. ഞാന്‍ സെറ്റില്‍ ചെയ്യണം എന്ന് എന്റെ വീട്ടുകാര്‍ ആഗ്രഹിക്കുന്നുണ്ട്, പക്ഷേ എനിക്ക് ഒട്ടും തിടുക്കമില്ല,” ‘ദി ഹിന്ദു’വിനു നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. നിവിന്‍ പോളി നായകനാകുന്ന ‘മിഖായേല്‍’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷവുമായി ബന്ധപ്പെട്ടു സംസാരിക്കുന്നതിനിടയിലാണ് തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ഈ ചോദ്യത്തിന് താരം മറുപടി പറഞ്ഞത്.

unni mukundan, muscle aliyan, unni mukundan muscle aliyan, unni mukundan news, unni mukundan latest photo, unni mukundan latest film, unni mukundan movies, unni mukundan fitness, unni mukundan age, unni mukundan height, unni mukundan new look, unni mukundan wedding, unni mukundan fb, unni mukundan new photos, ഉണ്ണി മുകുന്ദന്‍, ഉണ്ണി മുകുന്ദന്‍ സിനിമ, ഉണ്ണി മുകുന്ദന്‍ വിവാഹം, ഉണ്ണി മുകുന്ദന്‍ പുതിയ ചിത്രം, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ഉണ്ണി മുകുന്ദന്‍, ചിത്രം. ഫേസ്ബുക്ക്‌/രാകേഷ് വിയോന്‍

മാര്‍ക്കോ ജൂനിയര്‍ എന്ന പ്രതിനായക വേഷമാണ് ഉണ്ണി മുകുന്ദന് ‘മിഖായേലി’ല്‍. ആഴമുള്ള ഒരു കഥാപാത്രം എന്ന നിലയില്‍ അത് തന്നെ ‘ഇമ്പ്രെസ്സ്’ ചെയ്തത് കൊണ്ട് തന്നെ അത് സ്വീകരിക്കുന്നതിലും, നന്നായി ചെയ്യാന്‍ കഴിയും എന്നതിലും തനിക്ക് സംശയങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും ഉണ്ണി മുകുന്ദന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

“എന്നാല്‍ നിവിന്‍ കരിയറില്‍ ഇത് വരെ ചെയ്തിട്ടുള്ളതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ ഒരു വേഷത്തിലാണ് ഈ ചിത്രത്തില്‍,” നിവിന്‍ എന്ന നടന്‍ വന്ന വഴികളുമായും തനിക്കു റിലേറ്റ് ചെയ്യാന്‍ സാധിക്കും എന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. “കാരണം എന്നെപ്പോലെ തന്നെ, സിനിമാ രംഗവുമായി പൂര്‍വ്വ ബന്ധമൊന്നും ഇല്ലാതെ ഇവിടെ വന്നു, പരിശ്രമം കൊണ്ട് മാത്രം മുന്നേറിയ ഒരാളാണ് നിവിനും,” കഥാപാത്രങ്ങളുടെ പേരില്‍ ‘മസില്‍ അളിയന്‍’, ‘മല്ലു സിംഗ്’ എന്നൊക്കെ അറിയപ്പെടുന്ന ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ‘ഫിസിക്കല്‍ ഫിറ്റ്‌നെസ്’ എന്നത് അഭിനേതാക്കള്‍ക്ക് വളരെ പ്രധാനമാണ് എന്നും ‘മസില്‍ അളിയന്‍’ എന്നൊക്കെ വിളിക്കപ്പെടുന്നതില്‍ സന്തോഷമേയുള്ളൂ എന്നും ഉണ്ണി മുകുന്ദന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

“കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക എന്നത് ആ വേഷത്തിനു ഞാന്‍ ഇട്ട പരിശ്രമങ്ങളുടെ ഫലമാണ്. അഭിനേതാക്കളുടെ ‘ഫിസിക്കല്‍ ഫിറ്റ്‌നെസ്’ എന്നത് മലയാളത്തിലും ഒരു വലിയ ഘടകമായി തീരും ഉടന്‍ തന്നെ എന്നാണ് എനിക്ക് തോന്നുന്നത്”, സല്‍മാന്‍ ഖാന്‍, ഹൃതിക് റോഷന്‍, സില്‍വെസ്റ്റര്‍ സ്റ്റാലോണ്‍ എന്നിവരെ ആരാധിക്കുന്ന ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെടുന്നു.

 

Read More: മോനേ ഉണ്ണി മുകുന്ദാ: ടൊവിനോയെ ഞെട്ടിച്ച ആരാധികയുടെ കഥ കാർട്ടൂണായി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook