Latest News

എന്നെ കാണാൻ വേണ്ടി കാശൊന്നും ചിലവാക്കേണ്ട, ഉണ്ണി എങ്ങനെയാണോ അങ്ങനെ വന്നാൽ മതി

ലോഹിതദാസുമായുള്ള ആദ്യ കൂടിക്കാഴ്ച ഓര്‍ത്തെടുത്ത് ഉണ്ണി മുകുന്ദന്‍, അത് വരകളിലാക്കി സമ്മാനിച്ച്‌ ആരാധകന്‍

Unni mukundan, Lohithadas memories, ഉണ്ണി മുകുന്ദൻ, ലോഹിതദാസ്, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

സമൂഹത്തിലെ സാധാരണക്കാരുടെ പ്രതിനിധികളായ കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ലോഹിതദാസ് ജീവിതത്തിലും നാട്യങ്ങളില്ലാതെ ജീവിച്ചൊരു വ്യക്തിയായിരുന്നു. ലോഹിയെന്ന അനശ്വര കലാകാരൻ വിടപറഞ്ഞിട്ട് ഇന്നേക്ക് 11 വർഷം തികയുകയാണ്.

ലോഹിതദാസിലെ ആ പച്ചമനുഷ്യനെ ഓർമ്മിപ്പിക്കുകയാണ് യുവനടന്മാരിൽ ശ്രദ്ധേയനായ ഉണ്ണിമുകുന്ദൻ. ലോഹിതദാസ് എന്ന സംവിധായകനു മുന്നിൽ അഭിനയമെന്ന മോഹവുമായി ചെന്നു കയറിയ ഒരു ഓർമ്മ പങ്കിടുകയായിരുന്നു ഉണ്ണിമുകുന്ദൻ. ഒരു വർഷം മുൻപ് ഉണ്ണി മുകുന്ദൻ പങ്കുവച്ച ഈ വരികളിലുണ്ട് ലോഹിയെന്ന പച്ചയായ മനുഷ്യൻ.

“ജീവിതം തന്നെ മാറ്റി മറച്ച ഒരു പതിറ്റാണ്ടു മുൻപുള്ളൊരു കൂടിക്കാഴ്ചയായിരുന്നു,” എന്നാണ് ലോഹിതദാസിനെ കണ്ട നിമിഷത്തെ ഉണ്ണിമുകുന്ദൻ രേഖപ്പെടുത്തുന്നത്. ആ കൂടിക്കാഴ്ചയെ ഓർമ്മപ്പെടുത്തുന്ന മനോഹരമായൊരു പെയിന്റിംഗും ഉണ്ണി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. ആർട്ടിസ്റ്റ് ഷാമിൽ ആണ് ചിത്രം വരച്ചിരിക്കുന്നത്.

” ലോഹിതദാസ് സാറിനെ ആദ്യമായിട്ട് കാണുന്ന നിമിഷം മറക്കാൻ പറ്റാത്തതാണ്. ഞാനൊരു വെള്ള ഷർട്ടും നീലകളർ ജീൻസുമൊക്കെ വാങ്ങിച്ചിരുന്നു. അന്നെനിക്ക് നല്ല നീളമുള്ള മുടിയുണ്ടായിരുന്നു. ലോഹിസാർ തന്ന അഡ്രസ്സ് മനസ്സിലാകാത്തതിനാൽ ഞാൻ വീണ്ടും വീണ്ടും സാറിനെ വിളിച്ചു കൊണ്ടേയിരുന്നു.

Read Also: തോറ്റുപോയ നായകൻമാരെ നോക്കി മലയാളി കരഞ്ഞു; ലോഹിതദാസ് വിടപറഞ്ഞിട്ട് 11 വർഷം

ലോഹി സാറിന് സഹികെട്ടു, “ഏതേലും ഒാട്ടോക്കാരനോട് ചോദിക്ക്. അവർ പറഞ്ഞുതരും.”
ഞാനൊരു ഓട്ടോക്കാരന്റെ അടുത്തെത്തിയപ്പോഴേക്കും പുള്ളി പറഞ്ഞു, “ലോഹിതദാസ് സാറിന്റെ വീട്ടിലേക്കായിരിക്കും അല്ലേ?”

അങ്ങനെ ഞാൻ സാറിന്റെ വീട്ടിലെത്തി. അവിടെ ആരെയും കണ്ടില്ല. പെട്ടെന്നൊരു ചേച്ചി പുറത്തേക്ക് വന്നു. എന്നോട് സംഭാരം വേണോ എന്ന് ചോദിച്ചു. ഞാൻ അവിടെയിരുന്ന് സംഭാരം കുടിച്ചു കൊണ്ടിരിക്കുമ്പോൾ, ഒരാൾ കാവിമുണ്ടും ചുമലിൽ തോർത്തും ഇട്ടിട്ട് നടന്നു പോകുന്നുണ്ട്. ഞാൻ മൈൻഡ് ചെയ്തില്ല. പുള്ളി വന്ന് ചാരു കസരയിൽ ഇരുന്ന് പറഞ്ഞു.
“ഞാനാ ലോഹിതദാസ്. ”
“ഉണ്ണി എന്തിനാ സിനിമ തിരഞ്ഞെടുത്തത്?”
“അതെന്റെ സ്വപ്നമാണ് സർ….”
“ഉണ്ണി എപ്പോഴും ഈ വേഷത്തിലാണോ…?”
“ഏയ് അല്ല. സാറിനെ ആദ്യായിട്ട് കാണാൻ വരുന്നത് കൊണ്ട് പുതിയ ഡ്രസ്സ് വാങ്ങിച്ചതാണ്.”
” എന്നെ കാണാൻ വേണ്ടി ആരും കാശൊന്നും ചിലവാക്കേണ്ട. ഉണ്ണി എങ്ങനെയാണോ അങ്ങനെ വന്നാൽ മതി” ഉണ്ണി മുകുന്ദൻ കുറിക്കുന്നു.

 

View this post on Instagram

 

Thank you Shamil for your time and effort. A decade old meeting that was life changing.. A decade old precious memory brought back to life… I’ll cherish this for the rest of my life…. Thanks a lot brother @artist_shamil #Repost @artist_shamil with @get_repost ・・・ ഉണ്ണി മുകുന്ദൻ: ലോഹിതദാസ് സാറിനെ ആദ്യായിട്ട് കാണുന്ന നിമിഷം മറക്കാൻ പറ്റാത്തതാണ്…. ഞാനൊരു white Shirt ഉം Blue ജീൻസൊക്കെ വാങ്ങിച്ചിരുന്നു അന്നെനിക്ക് നല്ല നീളമുള്ള മുടിയുണ്ടായിരുന്നു …. ലോഹിസാർ തന്ന അഡ്രസ്സ് മനസ്സിലാകാത്തതിനാൽ വീണ്ടും വീണ്ടും സാറിനെ വിളിച്ചു കൊണ്ടേയിരുന്നു ലോഹി സാറിന് സഹികെട്ടു … “ഏതേലും ഒാട്ടോക്കാരനോട് ചോദിക്ക് അവർ പറഞ്ഞുതരും…. ” ഞാനീ ഓട്ടോക്കാരന്റെ അടുത്തെത്തിയപ്പോഴേക്കും പുള്ളി പറഞ്ഞു…. “ലോഹിതദാസ് സാറിന്റെ വീട്ടിലേക്കായിരിക്കും അല്ലേ? ” അങ്ങനെ ഞാൻ സാറിന്റെ വീട്ടിലെത്തി ആരെയും കണ്ടില്ല അവിടെ പെട്ടെന്നൊരു ചേച്ചി പുറത്തേക്ക് വന്നു … എന്നോട് സംഭാരം വേണോ എന്ന് ചോദിച്ചു… ഞാൻ അവിടെയിരുന്ന് സംഭാരം കുടിച്ചു കൊണ്ടിരിക്കുമ്പോൾ … ഒരാൾ കാവിമുണ്ടും ചുമലിൽ തോർത്തും ഇട്ടിട്ട് നടന്നു പോകുന്നുണ്ട് ….. ഞാൻ മൈൻഡ് ചെയ്തില്ല പുള്ളി വന്ന് ചാരു കസരയിൽ ഇരുന്ന് പറഞ്ഞു “ഞാനാ ലോഹിതദാസ് ” ഉണ്ണി എന്തിനാ സിനിമ തിരഞ്ഞെടുത്തത്? അതെന്റെ സ്വപ്നമാണ് സർ…. ഉണ്ണി എപ്പോഴും ഈ വേഷത്തിലാണോ…? എയ് അല്ല സാറിനെ ആദ്യായിട്ട് കാണാൻ വരുന്നത് കൊണ്ട് പുതിയ ഡ്രസ്സ് വാങ്ങിച്ചതാണ്… എന്നെ കാണാൻ വേണ്ടി ആരും കാശൊന്നും ചിലവാക്കേണ്ട… ഉണ്ണി എങ്ങനെയാണോ അങ്ങനെ വന്നാൽ മതി ….. @iamunnimukundan #Lohithadas

A post shared by Unni Mukundan (@iamunnimukundan) on

Read more: മോനേ ഉണ്ണി മുകുന്ദാ: ടൊവിനോയെ ഞെട്ടിച്ച ആരാധികയുടെ കഥ കാർട്ടൂണായി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Unni mukundan malayalam actor lohithadas writer and director

Next Story
പ്രദര്‍ശനത്തിന് തയ്യാറായി ‘പേരന്‍പും’ ‘യാത്രയും’: ഇനി മമ്മൂട്ടിയുടെ ‘ടൈം’peranbu, peranbu story, peranbu review, peranbu release, peranbu movie, peranbu songs, peranbu trailer, peranbu imdb, peranbu news, peranbu full movie, yatra, yatra film release, yatra movie release, yatra film wiki, yatra film trailer, yatra film video, mammootty yatra, mammootty telugu films, mammootty telugu film yatra trailer, mammootty YSR biopic, മമ്മൂട്ടി യാത്ര, മമ്മൂട്ടി തെലുങ്ക് സിനിമ, മമ്മൂട്ടി തെലുങ്ക് ഫിലിം യാത്ര ട്രെയിലർ, മമ്മൂട്ടി വൈ എസ് ആർ ബയോപിക്, ​Dulquar Salmaan, ദുൽഖർ സൽമാൻ, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com