യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായ ഉണ്ണി മുകുന്ദൻ മലയാള സിനിമയിലെ ബാച്ച്ലേഴ്സ് ആയ നടന്മാരുടെ പട്ടികയിലും ഏറെ മുന്നിലാണ്. നിരവധിയേറേ ആരാധികമാരും താരത്തിനുണ്ട്. എപ്പോഴാണ് കല്യാണം എന്നുള്ള ആരാധകരുടെ ചോദ്യത്തിന് പലയാവർത്തി കേട്ടിട്ടുള്ള താരം കൂടിയാണ് ഉണ്ണി മുകുന്ദൻ. കല്യാണവും കുടുംബവുമൊന്നും വേണ്ടേ എന്ന രീതിയിൽ സ്നേഹത്തോടെ കുശലാന്വേഷണം നടത്തിയ ഒരു ആരാധകന് ഉണ്ണി നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

ഒരു ചെറിയ പെൺകുഞ്ഞിനൊപ്പം നിൽക്കുന്ന ചിത്രം ഉണ്ണി മുകുന്ദൻ ഇന്നലെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. മനോഹരമായ ആ ചിത്രത്തിനു താഴെ അധികം വൈകാതെ കമന്റുകളും നിറഞ്ഞു. “ഉണ്ണി ഏട്ടാ… ഏട്ടനും വേണ്ടേ ഇങ്ങനത്തെ ഒരു മോളേ?” എന്നായിരുന്നു​ അതിലൊരു ആരാധകന്റെ കമന്റ്. “ശവത്തേൽ കുത്തല്ലേടാ കുട്ടാ…” എന്ന രസകരമായ മറുപടിയാണ് താരം ആരാധകനേകിയത്.

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം തന്റെ ആരാധകരുടെ ചോദ്യങ്ങൾക്ക് പലപ്പോഴും ഉത്തരം നൽകാനും സമയം കണ്ടെത്താറുണ്ട്. ആരാധികയുടെ രസകരമായ ഫെയ്സ്ബുക്ക് കുറിപ്പിന് ഉണ്ണി മുകുന്ദന്‍ നൽകിയ മറുപടി അടുത്തിടെ വൈറലായിരുന്നു. സണ്ണി വെയ്‌നിനെ പോലെ പെട്ടെന്നൊരു ദിവസം വിവാഹം കഴിക്കാനാണ് തീരുമാനമെങ്കില്‍ ഉണ്ണി മുകുന്ദന്റെ അഞ്ചു തലമുറയെ പ്രാകി നശിപ്പിച്ചു കളയുമെന്നായിരുന്നു അ്ഞ്ജന എലിസബത്ത് സണ്ണി എന്ന യുവതിയുടെ കുറിപ്പ്.

Read more: ണ്ണി മുകുന്ദന്റെ അഞ്ചു തലമുറയെ പ്രാകി നശിപ്പിക്കുമെന്ന് ആരാധിക; തനിക്ക് കാമുകി ഇല്ലെന്ന് നടന്റെ തുറന്നുപറച്ചില്‍

‘ഒരു ഫോര്‍വേഡഡ് മെസ്സേജ് കിട്ടി. എന്തായാലും കണ്ടപ്പോ ഒരു മറുപടി കൊടുക്കാന്‍ മികച്ച ഒരിത്. ‘ലൈന്‍’ എന്ന് പറഞ്ഞത് ഞാന്‍ ഇഷ്ടപെടുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചാണെങ്കില്‍ അങ്ങനെ ഒരാള്‍ ഇല്ല അഞ്ജന, പിന്നെ ബാല്യകാല സുഹൃത്തുക്കള്‍ ഒക്കെ പണ്ടേ കെട്ടി പോയി.. പെട്ടന്നൊന്നും പ്ലാന്‍ ഇല്ല. എന്തൊക്കെ ആയാലും അഞ്ച് തലമുറയെ പ്രാകി കളയരുത് അതൊക്കെ കൊഞ്ചം ഓവര്‍ അല്ലെ?’, എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി.

ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന ‘മാമാങ്ക’ത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ്. 12 വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തില്‍ പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട ചാവേറുകളുടെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടി, ഉണ്ണിമുകുന്ദന്‍ എന്നിവരെ കൂടാതെ അനു സിത്താര, കനിഹ, നീരജ് മാധവ്, പ്രാചി ദേശായി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ‘ബാഹുബലി’യ്ക്ക് വി എഫ് എക്സ് ഒരുക്കിയ അതേ ടീം തന്നെയാണ് ‘മാമാങ്ക’ത്തിന്റെയും ദൃശ്യവിസ്മയം ഒരുക്കുന്നത്.

Read more: Mamankam movie: ‘മാമാങ്ക’ത്തിന്റെ അവസാന ഷെഡ്യൂൾ ആരംഭിച്ചു; ലൊക്കേഷൻ ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook