Latest News

വാലന്റൈൻസ് ദിനമൊക്കെ വരുവല്ലേ? ഇതല്ലാതെ രക്ഷയില്ലെന്ന് ഉണ്ണി മുകുന്ദൻ

“ഈ വാലന്റൈൻസ് ഡേ ഒന്നും നമുക്ക് പറ്റിയതല്ല ചേട്ടാ,” എന്നാണ് ആരാധകരുടെ കമന്റ്

Unni Mukundan, Unni Mukundan old photo, Valentine's Day, വാലന്റൈൻസ് ഡേ, Unni mukundan latest photo, ഉണ്ണി മുകുന്ദന്‍ സിനിമകൾ, unni mukundan malayalam films, Viral Photo, Indian express Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം,​ IE Malayalam, ഐ ഇ മലയാളം

മലയാളസിനിമയിലെ യുവനടന്മാരെല്ലാം സ്നേഹത്തോടെ മസിലളിയാ എന്നു വിളിക്കുന്ന, യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായ, ഏറെ ആരാധകരുള്ള താരമാണ് ഉണ്ണി മുകുന്ദൻ. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലും ഫിറ്റ്നസ് നിലനിർത്തുന്നതിലും തന്റെ സഹപ്രവർത്തകർക്കെല്ലാം മാതൃകയാണ് ഉണ്ണി മുകുന്ദൻ.

മലയാളസിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ കൂടിയാണ് ഉണ്ണി. നിരവധി ആരാധികമാരാണ് ഈ താരത്തിനുള്ളത്. ഇപ്പോഴിതാ, ഉണ്ണി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. ‘വാലന്റൈൻസ് ഡേ അടുത്തെത്തിയ ഈ സമയത്ത് മെഡിറ്റേഷൻ നിർബന്ധിതമായ ഒന്നാണെന്നാണ്,’ താരം കുറിക്കുന്നത്. കമിഴ്ന്നു കിടക്കുന്ന ഒരു ചിത്രവും ഉണ്ണി മുകുന്ദൻ പങ്കുവച്ചിട്ടുണ്ട്.

ഉണ്ണിയേട്ടൻ സാഡാണോ, ഈ വാലന്റൈൻസ് ഡേ ഒന്നും നമുക്ക് പറ്റിയതല്ലാട്ടോ, ഇപ്പോഴും സിംഗിൾ ആണെന്നു കാണിക്കാനുള്ള സൈക്കോളജിക്കൽ മൂവ്മെന്റ് അല്ലേ? എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Unni Mukundan (@iamunnimukundan)

‘മാമാങ്കം’ ആണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. ‘മാമാങ്ക’ത്തിലെ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രം ഉണ്ണിയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു. 11 മാസത്തോളമാണ് ആ കഥാപാത്രത്തിനായി ഉണ്ണി മുകുന്ദൻ ചെലവഴിച്ചത്. ഇപ്പോൾ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഉണ്ണി.

 

View this post on Instagram

 

നമസ്കാരം, ശാരീരികമായും, മാനസികമായും ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിലേക്ക് എനിക്ക് എത്തിച്ചേരാൻ 11 മാസം വേണ്ടി വന്നു. ചന്ദ്രോത്ത് പണിക്കരെ ഹൃദയത്തിൽ ഏറ്റിയവർക്കും, സ്വീകരിച്ചവർക്കും നന്ദി. മാമാങ്കം കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള യാത്ര പുതിയ കഥാപാത്രത്തിലേക്കുള്ളതാണ്. ചന്ദ്രോത്ത് പണിക്കർക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത മസിൽസ് എല്ലാം കഴിഞ്ഞ നാല് മാസം കൊണ്ട് ഒഴിവാക്കിയിരിക്കുകയാണ്. ഇപ്പോൾ നിങ്ങൾ ഈ കാണുന്ന മാറ്റത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത് എന്റെ പുതിയ ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ്. “മേപ്പടിയാൻ” എന്ന അടുത്ത ചിത്രത്തിലെ നായകൻ ജയകൃഷ്ണൻ ഒരു നാട്ടിൻപുറത്തുകാരനായ സാധാരണക്കാരനാണ്. അത്തരമൊരു വേഷം ചെയ്യുന്നതിനായി ഈ രൂപത്തിലേക്ക് മാറേണ്ടത് ആവശ്യകതയാണെന്നു മനസിലാക്കിയതിനാലാണ് ഈ മുന്നൊരുക്കം. അത് ചിത്രത്തിലൂടെ നിങ്ങൾക്ക് ബോധ്യമാകുമെന്നു പ്രതീക്ഷയുണ്ട്. എന്റെ ഓരോ വിജയങ്ങൾക്ക് പിന്നിലും നിങ്ങൾ തന്ന വലിയ പിന്തുണ ഉണ്ടായിരുന്നു. അതിനു ഞാൻ നിങ്ങൾ ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു. തുടർന്നും നിങ്ങളുടെ മനസ്സറിഞ്ഞ ഹൃദയത്തിൽ തൊട്ടുള്ള പിന്തുണ കൂടെയുണ്ടാകണം. ഒരു സുപ്രധാന കാര്യം കൂടി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുകയാണ്. എന്റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് “മേപ്പടിയാൻ” എന്ന ചിത്രത്തിൽ യാതൊരു തരത്തിലുള്ള ആക്ഷൻ രംഗങ്ങളും ഉണ്ടായിരിക്കുകയില്ല. ചിത്രം കുടുംബ പ്രേക്ഷകർക്കും, യുവാക്കൾക്കും ഇഷ്ടപ്പെടുന്ന ഒരുപിടി നല്ല രംഗങ്ങൾ കൊണ്ട് സമ്പന്നമായിരിക്കും. Took me 11 months to prepare for Chandroth Panicker, to be the Man that He Was, physically and emotionally! And that’s done and dusted, a thing of the past now ! Thanks u for loving him !! However, since the last 4 months, I have been busy letting all the muscles go by, as you can see, I have my neat kudavayaru. This transformation is for my next Movie, @Meppadiyan_Movie . Jayakrishnan is a very normal guy. The look will be justified while you watch the film. Expecting your support. And, Letting each one of you know that the movie has no action sequences. It’s a movie for the youth and the family alike. Keep me in your prayers ! നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും, പിന്തുണയും കൂടെയുണ്ടാകണം എന്ന് പ്രതീക്ഷിച്ചുകൊണ്ട് നിങ്ങളുടെ സ്വന്തം… ഉണ്ണി മുകുന്ദൻ

A post shared by Unni Mukundan (@iamunnimukundan) on

നവാഗതനായ വിഷ്ണു മോഹൻ ആണ് ചിത്രം ഒരുക്കുന്നത്. ‘രക്ഷാധികാരി ബൈജു’ എന്ന ചിത്രത്തിനു ശേഷം ‘മാഡ് ദി മാറ്റിക്സിന്‍റെ’ ബാനറിൽ സതീഷ് മോഹനാണ് ചിത്രം നിർമിക്കുന്നത്.

Read more: ‘മസിലളിയൻ’ രക്ഷകനായി, വിദ്യാർത്ഥികളെ ഒറ്റയ്ക്ക് താങ്ങി ഉണ്ണി മുകുന്ദൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Unni mukundan insta post about valentines day

Next Story
എളുപ്പമല്ല ആ മാറ്റം: ജാന്മണി ദാസ്Jaanmani das, jaanmoni das, jaanmoni, jaanmanii makeup artist, makeup artist, make up
The moderation of comments is automated and not cleared manually by malayalam.indianexpress.com