93 കിലോയിൽനിന്നും 77 ലേക്ക്; എനിക്ക് പറ്റുമെങ്കിൽ നിങ്ങൾക്കും കഴിയുമെന്ന് ഉണ്ണി മുകുന്ദൻ

മേപ്പടിയാൻ’ എന്ന ചിത്രത്തിനായി എനിക്ക് ശരീര ഭാരം കൂട്ടേണ്ടി വന്നിരുന്നു. 93 കിലോയായിരുന്നു ഭാരം. അതിനുശേഷം മൂന്ന് മാസം കൊണ്ട് 16 കിലോ ഭാരം കുറയ്ക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം നരകതുല്യമായ അവസ്ഥയായിരുന്നു

unni mukundan, ie malayalam

ഫിറ്റ്നസിന്റെ കാര്യത്തിൽ മലയാള സിനിമാ നടന്മാരിൽ ഉണ്ണി മുകുന്ദൻ മുന്നിൽ തന്നെയുണ്ട്. തന്റെ ഡയറ്റ് പ്ലാൻ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ 93കിലോയിൽ നിന്ന് 77 കിലോയിലേക്ക് എത്തിയതിനെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിവരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ‘മേപ്പടിയാൻ’ എന്ന തന്റെ പുതിയ സിനിമയ്ക്കായി ഉണ്ണി മുകുന്ദൻ 20 കിലോയിലധികം ശരീര ഭാരം കൂട്ടിയിരുന്നു. ശരീര ഭാരം കുറച്ച് പഴയ ലുക്കിലേക്ക് എത്തിയിരിക്കുകയാണ് താരം.

Read More: മറിയത്തിനു പാവയും ഡിക്യുവിന് കാറും തരാം; ദുൽഖറിനെ വീട്ടിലേക്ക് ക്ഷണിച്ച് ഉണ്ണി മുകുന്ദൻ

‘മേപ്പടിയാൻ’ എന്ന ചിത്രത്തിനായി എനിക്ക് ശരീര ഭാരം കൂട്ടേണ്ടി വന്നിരുന്നു. 93 കിലോയായിരുന്നു ഭാരം. അതിനുശേഷം മൂന്ന് മാസം കൊണ്ട് 16 കിലോ ഭാരം കുറയ്ക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം നരകതുല്യമായ അവസ്ഥയായിരുന്നുവെന്ന് ഉണ്ണി പറയുന്നു. എനിക്ക് പറ്റുമെങ്കിൽ നിങ്ങൾക്കെല്ലാവർക്കും സാധിക്കും. നിങ്ങൾ നിങ്ങളുടെ ശരീരത്തെയല്ല മനസ്സിനെയാണ് ഇതിനായി ട്രെയിൻ ചെയ്യേണ്ടതെന്ന് താരം പറഞ്ഞു. പരിശീലകരായ രഞ്ജിത്ത്, പ്രവീൺ എന്നിവർക്ക് ഉണ്ണി നന്ദി പറയുകയും ചെയ്തു.

ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മാതാവാകുന്ന ചിത്രമാണ് ‘മേപ്പടിയാന്‍’. നവാഗതനായ വിഷ്ണു മോഹനാണ് സംവിധായകൻ. ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അഞ്ജു കുര്യനാണ് നായിക. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Unni mukundan insta post about his fitness journey

Next Story
പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കുന്നതാണോ ജ്യൂസായി കുടിക്കുന്നതാണോ ശരീരത്തിന് നല്ലത്?carrot juice, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com