scorecardresearch
Latest News

അടിച്ചുപൊളിച്ച് കറങ്ങി വരൂ; അച്ഛന് ഉണ്ണി മുകുന്ദന്റെ പിറന്നാൾ സമ്മാനം

അച്ഛനേറെ ഇഷ്ടപ്പെട്ട രണ്ടു ബൈക്കുകളാണ് ഉണ്ണി മുകുന്ദൻ പിറന്നാൾ സമ്മാനമായി നൽകിയിരിക്കുന്നത്

അടിച്ചുപൊളിച്ച് കറങ്ങി വരൂ; അച്ഛന് ഉണ്ണി മുകുന്ദന്റെ പിറന്നാൾ സമ്മാനം

പിറന്നാൾ ദിനത്തിൽ അച്ഛന് ഒരു സർപ്രൈസ് ഗിഫ്റ്റ് നൽകിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.​ അച്ഛനേറെ ഇഷ്ടപ്പെട്ട രണ്ടു ബൈക്കുകളാണ് ഉണ്ണി മുകുന്ദൻ പിറന്നാൾ സമ്മാനമായി നൽകിയിരിക്കുന്നത്. പഴയ മോഡലിലുള്ള സിഡി 100ഉം ഒരു യെസ്‌ഡിയുമാണ് ഉണ്ണി മുകുന്ദൻ തിരഞ്ഞെടുത്തത്. ബൈക്കിനൊപ്പമുള്ള അച്ഛന്റെ ചിത്രങ്ങളും ഉണ്ണി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

തലേദിവസം തന്നെ ബൈക്ക് അടുത്ത വീട്ടിലെത്തിച്ച് പിറന്നാൾ ദിനത്തിൽ രാവിലെ നടക്കാനിറങ്ങുമ്പോൾ സർപ്രൈസായി സമ്മാനിക്കുകയായിരുന്നെന്നു ഉണ്ണി മുകുന്ദൻ പറയുന്നു.

ബൈക്കുകളോട് ഏറെ ക്രേസുള്ള വ്യക്തിയാണ് ഉണ്ണി മുകുന്ദനും. പുതിയ ജാവ ബൈക്കിൽ മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ഉണ്ണിയുടെ ചിത്രങ്ങളും കുറച്ചുനാളുകൾക്കു മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Mammootty, Unni Mukundan, മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, Mammootty Unni Mukundan Photos, മമ്മൂട്ടി ഉണ്ണി മുകുന്ദൻ ചിത്രങ്ങൾ, Mammootty latest photos, Unni mukundan latest photos, Unda release, Mammootty Unda release, Mamankam movie, Mamankam Mammootty, Mamankam Unni Mukundan, മാമാങ്കം, മമ്മൂട്ടി മാമാങ്കം, ഉണ്ണിമുകുന്ദൻ മാമാങ്കം

‘മാമാങ്കം’ ആണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. ‘മാമാങ്ക’ത്തിലെ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രം ഉണ്ണിയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു. 11 മാസത്തോളമാണ് ആ കഥാപാത്രത്തിനായി ഉണ്ണി മുകുന്ദൻ ചെലവഴിച്ചത്. ഇപ്പോൾ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഉണ്ണി. അതിനിടയിലാണ് ലോക്ക്ഡ‍ൗൺ വന്നത്.

View this post on Instagram

നമസ്കാരം, ശാരീരികമായും, മാനസികമായും ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിലേക്ക് എനിക്ക് എത്തിച്ചേരാൻ 11 മാസം വേണ്ടി വന്നു. ചന്ദ്രോത്ത് പണിക്കരെ ഹൃദയത്തിൽ ഏറ്റിയവർക്കും, സ്വീകരിച്ചവർക്കും നന്ദി. മാമാങ്കം കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള യാത്ര പുതിയ കഥാപാത്രത്തിലേക്കുള്ളതാണ്. ചന്ദ്രോത്ത് പണിക്കർക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത മസിൽസ് എല്ലാം കഴിഞ്ഞ നാല് മാസം കൊണ്ട് ഒഴിവാക്കിയിരിക്കുകയാണ്. ഇപ്പോൾ നിങ്ങൾ ഈ കാണുന്ന മാറ്റത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത് എന്റെ പുതിയ ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ്. "മേപ്പടിയാൻ" എന്ന അടുത്ത ചിത്രത്തിലെ നായകൻ ജയകൃഷ്ണൻ ഒരു നാട്ടിൻപുറത്തുകാരനായ സാധാരണക്കാരനാണ്. അത്തരമൊരു വേഷം ചെയ്യുന്നതിനായി ഈ രൂപത്തിലേക്ക് മാറേണ്ടത് ആവശ്യകതയാണെന്നു മനസിലാക്കിയതിനാലാണ് ഈ മുന്നൊരുക്കം. അത് ചിത്രത്തിലൂടെ നിങ്ങൾക്ക് ബോധ്യമാകുമെന്നു പ്രതീക്ഷയുണ്ട്. എന്റെ ഓരോ വിജയങ്ങൾക്ക് പിന്നിലും നിങ്ങൾ തന്ന വലിയ പിന്തുണ ഉണ്ടായിരുന്നു. അതിനു ഞാൻ നിങ്ങൾ ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു. തുടർന്നും നിങ്ങളുടെ മനസ്സറിഞ്ഞ ഹൃദയത്തിൽ തൊട്ടുള്ള പിന്തുണ കൂടെയുണ്ടാകണം. ഒരു സുപ്രധാന കാര്യം കൂടി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുകയാണ്. എന്റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് "മേപ്പടിയാൻ" എന്ന ചിത്രത്തിൽ യാതൊരു തരത്തിലുള്ള ആക്ഷൻ രംഗങ്ങളും ഉണ്ടായിരിക്കുകയില്ല. ചിത്രം കുടുംബ പ്രേക്ഷകർക്കും, യുവാക്കൾക്കും ഇഷ്ടപ്പെടുന്ന ഒരുപിടി നല്ല രംഗങ്ങൾ കൊണ്ട് സമ്പന്നമായിരിക്കും. Took me 11 months to prepare for Chandroth Panicker, to be the Man that He Was, physically and emotionally! And that’s done and dusted, a thing of the past now ! Thanks u for loving him !! However, since the last 4 months, I have been busy letting all the muscles go by, as you can see, I have my neat kudavayaru. This transformation is for my next Movie, @Meppadiyan_Movie . Jayakrishnan is a very normal guy. The look will be justified while you watch the film. Expecting your support. And, Letting each one of you know that the movie has no action sequences. It’s a movie for the youth and the family alike. Keep me in your prayers ! നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും, പിന്തുണയും കൂടെയുണ്ടാകണം എന്ന് പ്രതീക്ഷിച്ചുകൊണ്ട് നിങ്ങളുടെ സ്വന്തം… ഉണ്ണി മുകുന്ദൻ

A post shared by Unni Mukundan (@iamunnimukundan) on

ലോക്ക് ഡൗൺകാല വിശേഷങ്ങളും ഉണ്ണി മുകുന്ദൻ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു

Read more: അന്നേ മസിലു വിട്ടൊരു കളിയില്ല; പഴയകാല ഫോട്ടോ പങ്കുവച്ച് ഉണ്ണി മുകുന്ദൻ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Unni mukundan gave birthday gift to father hero honda cd 100