ഉണ്ണിമുകുന്ദൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. ശബരിമലയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന എട്ടുവയസ്സുകാരിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പല ഭാഗങ്ങളിൽ നിന്നായി എത്തിയിരുന്നു. യൂട്യൂബ് ചാനലുകളിൽ റിവ്യൂകൾ ചെയ്യുന്നവരും ചിത്രം കണ്ടതിനു ശേഷം വ്യത്യസ്‌ത രീതികളിലാണ് പ്രതികരിച്ചത്. സീക്രട്ട് ഏജന്റ് എന്ന യൂട്യൂബറുടെ അഭിപ്രായ വീഡിയോ കണ്ട ഉണ്ണിമുകുന്ദൻ, അതിൽ ഉയർന്ന പരാമർശങ്ങൾക്ക് മറുപടി നൽകാനായി യൂട്യൂബറെ നേരിട്ടു വിളിച്ചിരുന്നു. സംസാരത്തിനിടെ ഉണ്ണിമുകുന്ദൻ അസഭ്യവാക്കുകൾ ഉപയോഗിക്കുകയും ഈ കോൾ റെക്കോർഡ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്‌തു. ഇതിനു പിന്നാലെ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.
താൻ പ്രതികരിച്ച രീതി ശരിയായില്ലെന്നും തെറ്റായി പോയെന്നുമാണ് താരം പങ്കുവച്ച കുറിപ്പിൽ പറയുന്നത്. സിനിമയെക്കുറിച്ചുള്ള വിമർശനങ്ങളാകാം എന്നാൽ അതിൽ വീട്ടുക്കാരെയും ഉൾപ്പെടുത്തരുതെന്ന് ഉണ്ണിമുകുന്ദൻ പറയുന്നു. അയ്യപ്പനെ വിറ്റ് കാശാക്കി എന്ന് പറഞ്ഞ സ്റ്റേറ്റ്‌മെന്റ് തന്നെ ക്ഷുപിതനാക്കിയെന്നും താരം പറഞ്ഞു. ചിത്രത്തിൽ അഭിനയിച്ച കുട്ടിയെക്കുറിച്ച് പറഞ്ഞതും ശരിയായലില്ലെന്ന് ഉണ്ണിമുകുന്ദൻ കുറിച്ചു. താൻ പറഞ്ഞ കാര്യങ്ങളോട് ഇപ്പോഴും ഉറച്ചു നിൽക്കുന്നെന്നും എന്നാൽ പറഞ്ഞ രീതിയോർത്താണ് മാപ്പ് ചോദിക്കുന്നതെന്നും ഉണ്ണി കൂട്ടിച്ചേർത്തു.
Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer
വിഷ്‌ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്.രഞ്ജി പണിക്കർ, മനോജ് കെ ജയൻ, സൈജു കുറുപ്പ്, ടി ജി രവി, ദേവനന്ദ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജ് ആണ്.ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ ഇന്ന് തിയേറ്ററിലെത്തും.