scorecardresearch
Latest News

മോഹൻലാലിനൊപ്പം ഉണ്ണി മുകുന്ദന്റെ പിറന്നാൾ ആഘോഷം; വീഡിയോ

മോഹൻലാൽ അടക്കമുളള മുഴുവൻ ടീമും ആഘോഷങ്ങളിൽ പങ്കെടുത്തു

unni mukundan, actor, ie malayalam

മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദന് ഇന്ന് പിറന്നാൾ. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ടോവിനോ തോമസ്, അനുശ്രീ, അനു സിത്താര തുടങ്ങി നിരവധി താരങ്ങൾ ഉണ്ണിക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ’12th മാനി’ന്റെ സെറ്റിലായിരുന്നു ഉണ്ണിയുടെ ബെർത്ത്ഡേ ആഘോഷം. മോഹൻലാൽ അടക്കമുളള മുഴുവൻ ടീമും ആഘോഷങ്ങളിൽ പങ്കെടുത്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

12th മാനിൽ മുഴുനീള കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ബ്രോ ഡാഡിയിലും ഉണ്ണിയുണ്ട്. മോഹൻലാലിനൊപ്പം ആദ്യമായിട്ടാണ് ഉണ്ണി മുകുന്ദൻ മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. 2016 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ജനത ഗാരേജിൽ മോഹൻലാലിനൊപ്പം ഉണ്ണി മുകുന്ദൻ അഭിനയിച്ചിരുന്നു.

ദൃശ്യം 2’നു ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന സിനിമയാണ് ’12th മാൻ’. ഷൈൻ ടോം ചാക്കോ, അതിഥി രവി, ലിയോണ ലിഷോയ്, അനുശ്രീ, വീണ നന്ദകുമാർ, പതിനെട്ടാംപടി ഫെയിം ചന്തു നാഥ്, ശിവദ, പ്രിയങ്ക നായർ സൈജു കുറുപ്പ്, ദൃശ്യം 2 ഫെയിം ശാന്തി പ്രിയ എന്നിവർ ചിത്രത്തിലുണ്ട്.

Read More: ഇതാര് ഗന്ധർവ്വനോ? ഉണ്ണി മുകുന്ദനോട് ആരാധകർ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Unni mukundan birthday celeberation with mohanlal