സന്തോഷകരമായ ദാമ്പത്യ ജീവതത്തിന് ഇത് ഉത്തമമാണ്; ഉണ്ണി മുകുന്ദന്റെ ടിപ്സ്

കഥാപാത്രത്തെ കുറിച്ചു നല്ല അഭിപ്രായങ്ങൾ പറഞ്ഞ ആരാധകർക്ക് നന്ദി പറയുകയാണ് ഉണ്ണി. സന്തോഷകരമായ ദാമ്പത്യത്തിന് ചെറിയ ടിപ്സും ഉണ്ണി നൽകുന്നുണ്ട്

മലയാളസിനിമയിലെ ‘മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍’ ആണ് ഉണ്ണി മുകുന്ദൻ. നിരവധി ആരാധികമാരാണ് ഈ താരത്തിനുള്ളത്. ഉണ്ണിയുടെ ഏറ്റവും പുതിയ ചിത്രം ‘ഭ്രമം’ കഴിഞ്ഞ ദിവസമാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. ഭ്രമത്തിലെ ഉണ്ണിയുടെ കഥാപാത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഉണ്ണി എത്തുന്നത്. അനന്യയാണ് ചിത്രത്തിൽ ഉണ്ണിയുടെ ഭാര്യയായി എത്തുന്നത്.

ഇപ്പോഴിതാ, കഥാപാത്രത്തെ കുറിച്ചു നല്ല അഭിപ്രായങ്ങൾ പറഞ്ഞ ആരാധകർക്ക് നന്ദി പറയുകയാണ് ഉണ്ണി. സന്തോഷകരമായ ദാമ്പത്യത്തിന് ചെറിയ ടിപ്സും ഉണ്ണി നൽകുന്നുണ്ട്. ഫേസ്ബുക്കിലൂടെയാണ് താരം ആരാധകർക്ക് നന്ദി പറഞ്ഞു കുറിച്ചിരിക്കുന്നത്.

“ഭ്രമത്തിലെ എന്റെ പ്രകടനത്തെക്കുറിച്ച് ധാരാളം നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. വളരെ നന്ദി. ഒരു നടനെന്ന നിലയില്‍ ഒരു വിഭാഗത്തിലും ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്.ഈ ചിത്രത്തിലും അതിന് സാധിച്ചിട്ടുണ്ടെന്ന് കരുതുന്നു. എന്റെ സംവിധായകന്‍ രവി കെ. ചന്ദ്രനും എന്റെ സഹോദരൻ പൃഥ്വിരാജിനോടുമാണ് ഇക്കാര്യത്തില്‍ എനിക്ക് നന്ദി പറയേണ്ടത്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശരത്ത് ബാലനോടും നന്ദിയുണ്ട്. നിങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരിക്കല്‍ക്കൂടി കാത്തിരിക്കുകയാണ്. നിങ്ങളുടെ സ്‌നേഹത്തിനും വിശ്വാസത്തിനും ഒരിക്കല്‍ കൂടി നന്ദി. പുതിയ കഥകളുമായി നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ എനിക്കാഗ്രഹമുണ്ട്. മേപ്പടിയാനുമായി നിങ്ങള്‍ക്കു മുന്നിലെത്താന്‍ ഞാന്‍ കാത്തിരിക്കുകയാണ്”

ചിത്രത്തിൽ ഉണ്ണിയുടെ നായികയായി എത്തിയ അനന്യക്ക് ഒപ്പമുള്ള ചിത്രവുമായി പങ്കുവെച്ച കുറിപ്പിനു താഴെ “സന്തോഷകരമായ ദാമ്പത്യ ജീവതത്തിന് ഭാര്യയുമൊത്തുള്ള ചില സെൽഫീസ് ഉത്തമമാണ്, എന്ന് പാവം ദിനേശ്” എന്നും അനന്യയെ ടാഗ് ചെയ്തു കൊണ്ട് ഉണ്ണി കുറിച്ചിട്ടുണ്ട്.

Also Read: Bhramam Movie Review & Rating: ആത്മാവ് നഷ്ടപ്പെട്ട റീമേക്ക്; ‘ഭ്രമം’ റിവ്യൂ

ബോളിവുഡ് ചിത്രം അന്ധാദുന്റെ മലയാളം റിമേക്കാണ് ഭ്രമം. രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൽ ഉണ്ണിക്കും അനന്യക്കും പുറമെ, മംമ്‌ത മോഹൻദാസ്, റാഷി ഖന്ന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒക്ടോബർ ഏഴിന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം ആരാധകർക്ക് മുന്നിലെത്തിയത്.

‘മേപ്പടിയാന്‍’ ആണ് ഉണ്ണിയുടെ ഇനി പുറത്തിറങ്ങിനിരിക്കുന്ന ചിത്രം. ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മാതാവാകുന്ന ചിത്രം കൂടിയാണിത്. നവാഗതനായ വിഷ്ണു മോഹനാണ് സംവിധായകൻ. ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അഞ്ജു കുര്യനാണ് നായിക. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

Also Read: ‘നന്ദനത്തിലെ മനുവിൽ തുടങ്ങി റെയ് മാത്യൂസ് വരെ, നിങ്ങൾ എങ്ങോട്ടാണ് ഹെ പോകുന്നത്’; പൃഥ്വിരാജിനോട് അനുശ്രീ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Unni mukundan about bhramam movie facebook post

Next Story
‘നന്ദനത്തിലെ മനുവിൽ തുടങ്ങി റെയ് മാത്യൂസ് വരെ, നിങ്ങൾ എങ്ങോട്ടാണ് ഹെ പോകുന്നത്’; പൃഥ്വിരാജിനോട് അനുശ്രീ
The moderation of comments is automated and not cleared manually by malayalam.indianexpress.com