Unda movie release: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ‘ഉണ്ട’ നാളെ തിയേറ്ററുകളിലേക്ക്. ആക്ഷന്‍ കോമഡി എന്റര്‍ടെയിനര്‍ ചിത്രമായ ‘ഉണ്ട’യില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. നോര്‍ത്ത് ഇന്ത്യയിലെ നക്സ്ലൈറ്റ് ഏരിയയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു പൊലീസ് യൂണിറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടി ഇതുവരെ ചെയ്ത പൊലീസ് വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തനായ കഥാപാത്രമാണ് ‘ഉണ്ട’യിലേത് എന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്.

ഈദ് റിലീസായി തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് സെൻസറിങുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍കൊണ്ട് ജൂൺ 14ലേക്ക് മാറ്റുകയായിരുന്നു. ചിത്രം നാളെ വേൾഡ്‌വൈഡ് റിലീസ് ആണ്.

മധുരരാജയുടെ വലിയ വിജയത്തിന് ശേഷം മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഉണ്ട. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ റിലീസിനു വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകരും പ്രേക്ഷകരും ഒന്നടങ്കമുളളത്. ‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന സിനിമയുടെ വിജയത്തിന് ശേഷം ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഖാലിദ് റഹ്മാന്റെ തന്നെ കഥയില്‍ ഹര്‍ഷാദാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.

Read more: ഇക്ക ഉയിര്: മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ഫോട്ടോഷൂട്ട് വീഡിയോ കണ്ട് ഫാൻസ് പറയുന്നു

പന്ത്രണ്ട് കോടിയോളം ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. വിനയ് ഫോര്‍ട്ട്, ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ഉണ്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ആക്ഷന്‍ കോമഡി ചിത്രമായി ഒരുക്കുന്ന ഉണ്ടയില്‍ ഓംകാര്‍ ദാസ് മണിക്‌പുരി, ഭഗ്വാന്‍ തിവാരി, ചിന്‍ ഹോ ലിയോ തുടങ്ങിയ ബോളിവുഡ് താരങ്ങളും അണി നിരക്കുന്നുണ്ട്. ‘പീപ്‌ലി ലൈവ്’, ‘ന്യൂട്ടന്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഓംകാര്‍ ദാസ് മണിക്‌പുരി. അതേസമയം ‘മാസാനി’ലെ പൊലീസ് കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് ഭഗ്വാന്‍ തിവാരി. ‘ട്യൂബ് ലൈറ്റ്’ ആണ് ചീന്‍ ഹോ ലിയാവോയുടെ ശ്രദ്ധേയ ചിത്രം.

Unda, Unda movie release, Mammootty, ഉണ്ട, മമ്മൂട്ടി, Unda movie, Unda release date, ഉണ്ട റിലീസ് ഡേറ്റ്, ഉണ്ട റിലീസ് തിയ്യതി, Unda movie teaser, മമ്മൂട്ടി ഉണ്ട ടീസര്‍ റിലീസ്, Unda teaser raelease Mammootty film, മമ്മൂട്ടി ചിത്രം Malayalam Movie, മലയാള ചിത്രം, Khaled Rahman, ഖാലിദ് റഹ്മാന്‍ സിനിമ, പുതിയ മമ്മൂട്ടി ചിത്രം, new mammootty film, ഉണ്ട റിലീസ്, Unda release, മമ്മൂട്ടിയുടെ ഉണ്ട, Mammootty Unda, IE Malayalam, ഐഇ മലയാളം

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി സംവിധായകന്‍ രഞ്ജിത്തും എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്. മമ്മൂട്ടി അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തിന്റെ സുപ്പീരിയര്‍ ഓഫീസറായാണ് ചിത്രത്തില്‍ രഞ്ജിത്ത് എത്തുന്നത്. സി.ഐ മാത്യൂസ് ആന്റണി എന്നാണ് രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രഞ്ജിത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

Read more: Mammootty starrer ‘Unda’ First Look: മമ്മൂട്ടി ചിത്രം ‘ഉണ്ട’ ഫസ്റ്റ് ലുക്ക്

കാസര്‍ഗോഡ്, ഛത്തീസ്ഗഡ്, മാംഗ്ലൂര്‍ എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. ജെമിനി സ്റ്റുഡിയോസുമായി ചേര്‍ന്ന് കൃഷ്ണന്‍ സേതുകുമാര്‍ ആണ് മൂവി മില്ലിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook