സൂപ്പർസ്‌റ്റാർ രജനികാന്തിന്റെ ‘കാല’യിൽ തലൈവരുടെ നായികയായെത്തിയ ഈശ്വരീ റാവുവിനെ സിനിമ കണ്ട ആർക്കും അത്രയെളുപ്പം മറക്കാനാവില്ല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ഉണ്ട’യിലൂടെ ഈശ്വരീ റാവു ഒരിക്കൽകൂടി മലയാളത്തിലെത്തിയിരിക്കുകയാണ്. ‘ഉണ്ട’യിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന സബ് ഇൻസ്പെക്ടർ മണികണ്ഠൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് ഈശ്വരീ റാവു എത്തുന്നത്.

അധികം സീനുകളിലൊന്നുമില്ലെങ്കിലും ‘ഉണ്ട’ കണ്ടിറങ്ങുന്നവരുടെ മനസ്സിൽ ഈശ്വരീറാവുവിന്റെ ലളിത എന്ന കഥാപാത്രവും ഇടം പിടിക്കും. മണി സാർ പ്രണയിച്ചു സ്വന്തമാക്കിയതാണ് ലളിതയെ. അങ്കണവാടി ടീച്ചറാണ് അവർ. മണി എന്ന കഥാപാത്രത്തിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നതും ലളിതയെന്ന കഥാപാത്രത്തിന്റെ സാന്നിധ്യത്തിലൂടെയാണ്. പ്രായം കൊണ്ടു വന്നു ചേർന്ന നിരവധിയേറെ അസുഖങ്ങൾക്ക് മരുന്നു കഴിക്കുന്ന, ഒരു വലിയ മരുന്നു ബോക്സിനൊപ്പം സഞ്ചരിക്കുന്ന ഭർത്താവിനെ കുറിച്ച് ആധിയുണ്ട് അവർക്ക്. അയാളുടെ സംസാരത്തിനിടയിൽ നിന്നും പോലും അയാളെ പിടികൂടിയ ഭയം അവർക്ക് അറിയാനാവുന്നുണ്ട്. സ്ത്രീ കഥാപാത്രങ്ങൾ അധികമില്ലെന്നു തന്നെ പറയാവുന്ന ചിത്രത്തിൽ, വന്നു പോകുന്ന ചെറിയ സീനിൽ വരെ അവർ തന്നെ രേഖപ്പെടുത്തുന്നുണ്ട്.

Read more: Unda Movie Review: ഉന്നം തെറ്റാതെ ‘ഉണ്ട’; പച്ചമനുഷ്യനായി മമ്മൂട്ടി

ആന്ധ്രാപ്രദേശിൽ ജനിച്ചുവളർന്ന ഈശ്വരീ റാവു ഭർത്താവും സംവിധായകനുമായ എൽ രാജയ്ക്ക് ഒപ്പം ചെന്നൈയിലാണ് താമസം. ബാലു മഹേന്ദ്ര സംവിധാനം ചെയ്ത രാമൻ അബ്ദുള്ളയാണ് ഈശ്വരിയ്ക്ക് കരിയറിൽ ബ്രേക്ക് നൽകിയ ചിത്രം. തമിഴ്, തെലുങ്ക്, കന്നട സിനിമകളിലെല്ലാം സജീവമായ ഈശ്വരീ​റാവു മുൻപും മലയാളസിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ജയറാം നായകനായ ‘ഊട്ടിപ്പട്ടണം’, ‘ഒരു മയിൽപീലി തുണ്ടും കുറേ വളപ്പൊട്ടുകളും’ തുടങ്ങിയ ചിത്രങ്ങളിലും ഈശ്വരീ റാവുവിനെ കാണാം. വൈജയന്തി എന്ന പേരിലായിരുന്നു ഈശ്വരി റാവുവിന്റെ മലയാളത്തിലേക്കുള്ള ആദ്യ എൻട്രി.

അടുത്തിടെ ഈശ്വരീ റാവുവിന് ഏറെ നിരൂപക പ്രശസം നേടി കൊടുത്ത കഥാപാത്രമാണ് ‘കാല’യിലെ ശെൽവി. കാലായ്ക്ക് അൽപ്പമെങ്കിലും ഭയമുള്ള, അയാളോട് നേരെ നിന്ന് സംസാരിക്കാനും, നിശബ്ദനാക്കാനും കഴിവുള്ള ശക്തമായ സ്ത്രീ കഥാപാത്രമാണ് ശെൽവി.

unda movie, mammootty, മമ്മൂട്ടി, Easwari Rao, ഈശ്വരി റാവു,  ഉണ്ട റിവ്യൂ, ഉണ്ട മൂവി റിവ്യൂ, unda movie review, unda movie audience review, unda public review,  unda movie review, unda review, unda critics review, മമ്മൂട്ടി, അർജുൻ അശോകൻ, arjun ashokan, shine tom chacko, ഷൈൻ ടോം ചാക്കോ, omkar das manikpuri, malayalam movies, malayalam cinema, entertainment, movie review

unda movie, mammootty, മമ്മൂട്ടി, Easwari Rao, ഈശ്വരി റാവു, ഉണ്ട റിവ്യൂ, ഉണ്ട മൂവി റിവ്യൂ, unda movie review, unda movie audience review, unda public review, unda movie review, unda review, unda critics review, മമ്മൂട്ടി, അർജുൻ അശോകൻ, arjun ashokan, shine tom chacko, ഷൈൻ ടോം ചാക്കോ, omkar das manikpuri, malayalam movies, malayalam cinema, entertainment, movie review

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook