മലയാള സിനിമാ പ്രേകഷകര്‍ക്കിടയില്‍ ഏറ്റവും കൂടതല് ആരാധകരുളള താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടേയും ആരാധകര്‍ തമ്മിലുളള പോര് കുപ്രസിദ്ധവുമാണ്. ഓരോ സിനിമാ റിലീസിനോട് അനുബന്ധിച്ചും ഇരുവരുടേയും ആരാധകര്‍ സോഷ്യല്‍മീഡിയയിലും പുറത്തും പുറത്തും പോരടിക്കാറുമുണ്ട്. എന്നാല്‍ രണ്ട് സൂപ്പര്‍താരങ്ങളും പരസ്പരം നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്നവരാണ്.

വാപ്പച്ചിയും ലാലേട്ടനും തമ്മിലുള്ള സ്നേഹബന്ധം അതിഗംഭീരമാണെന്നാണ് ഈയടുത്ത് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്. ഒരു യമണ്ടന്‍ പ്രേമകഥയുടെ പ്രമോഷന്റെ ഭാഗമായി ഒരു സ്വകാര്യ എഫ്‌എം ചാനലിനു അനുവദിച്ച അഭിമുഖത്തിലാണ് മമ്മൂട്ടി മോഹന്‍ലാല്‍ സ്നേഹബന്ധത്തെക്കുറിച്ച്‌ ദുല്‍ഖര്‍ പങ്കുവച്ചത്. ‘വാപ്പച്ചിയും ലാലേട്ടനും തമ്മിലുള്ള സ്നേഹബന്ധം അതിഗംഭീരമാണ്, ചെറുപ്പം മുതലേ ഞാനത് കാണുന്നതാണ്, അവരുടെ സ്നേഹം കണ്ടു അത്ഭുതം തോന്നിയിട്ടുണ്ട്, – ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവയ്ക്കുന്നു.

Mohanlal, Mammootty, മോഹൻലാൽ, മമ്മൂട്ടി, Mohanlal Mammootty Photos, മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങൾ, Mohanlal latest photos, Mammootty latest photos, മോഹൻലാൽ ഏറ്റവും പുതിയ ചിത്രങ്ങൾ, മമ്മൂട്ടി ഏറ്റവും പുതിയ ചിത്രങ്ങൾ

എന്നാല്‍ ഇരു താരങ്ങളും തങ്ങളുടെ ചിത്രങ്ങള്‍ പരസ്പരം പ്രൊമോട്ട് ചെയ്യല്‍ വളരെ അപൂര്‍വമാണ്. എന്നാല്‍ മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘ഉണ്ട’യുടെ ടീസര്‍ ഇപ്പോള്‍ പുറത്തിറക്കിയത് മോഹന്ലാലാണ്.വൈകിട്ട് 7 മണിക്ക് തന്നെ ഫെയ്സ്ബുക്കിലൂടെ മോഹന്‍ലാല്‍ ടീസര്‍ പുറത്ത് വിട്ടപ്പോള്‍ അല്‍പസമയം കഴിഞ്ഞാണ് സ്വന്തം ചിത്രത്തിന്റെ ടീസര്‍ മമ്മൂട്ടി പുറത്തുവിട്ടത്. ഈദ് ചിത്രമായി ഉണ്ട പ്രേക്ഷക മുന്നിലെത്തും.

ഖാലിദ് റഹ്മാൻ കഥയും ഹർഷദ് തിരക്കഥയും എഴുതിയ ചിത്രത്തിൽ കേരളത്തിൽ നിന്നും ഉത്തരേന്ത്യയിലെ നക്സൽ പ്രദേശത്തു തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പോലീസുകാർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തില്‍ പറയുന്നത്.

ആക്ഷന്‍ കോമഡി ചിത്രമായ ഉണ്ടയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ ക്യാരക്ടര്‍ പോസ്റ്ററുകളായിരുന്നു നേരത്തെ ഒന്നൊന്നായി പുറത്തുവന്നിരുന്നത്. സിനിമയില്‍ പോലീസ് കോണ്‍സ്റ്റബിള്‍മാരായി എത്തുന്ന യുവതാരങ്ങളുടെ പോസ്റ്ററുകള്‍ ആദ്യം പുറത്തുവന്നപ്പോള്‍ പിന്നാലെയായിരുന്നു മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്ററും എത്തിയിരുന്നു.

Read More: Mammootty starrer ‘Unda’ First Look: മമ്മൂട്ടി ചിത്രം ‘ഉണ്ട’ ഫസ്റ്റ് ലുക്ക്

സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠനായി മെഗാസ്റ്റാര്‍ എത്തുന്ന ചിത്രം വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് എരിയകളില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോവുന്ന പോലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് അറിയുന്നു. ജൂണ്‍ ആറിന് ഈദ് റിലീസായിട്ടാണ് ഉണ്ട പുറത്തിറങ്ങുന്നത്. ഇത്തവണ നിരവധി യുവതാരങ്ങള്‍ക്കൊപ്പമാണ് മമ്മൂക്കയുടെ സിനിമ വരുന്നത്.

Unda Mammootty, ഉണ്ട, Unda movie, Unda movie teaser, മമ്മൂട്ടി ഉണ്ട ടീസര്‍ റിലീസ് Unda teaser raelease Mammootty film, മമ്മൂട്ടി ചിത്രം Malayalam Movie, മലയാള ചിത്രം Khaled Rahman ഖാലിദ് റഹ്മാന്‍ സിനിമ പുതിയ മമ്മൂട്ടി ചിത്രം new mammootty film, ഉണ്ട റിലീസ് Unda release മമ്മൂട്ടിയുടെ ഉണ്ട Mammootty Unda, IE Malayalam ഐഇ മലയാളം

വിനയ് ഫോര്‍ട്ട്, ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ഉണ്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ആക്ഷന്‍ കോമഡി ചിത്രമായി ഒരുക്കുന്ന ഉണ്ടയില്‍ ബോളിവുഡ് താരങ്ങളും അണി നിരക്കുന്നുണ്ട്. പീപ്‌ലി ലൈവ്, ന്യൂട്ടന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, മാസാനിലെ പൊലീസ് കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ട്യൂബ് ലൈറ്റ് എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക. ഖാലിദ് റഹ്മാന്റെ തന്നെ കഥയില്‍ ഹര്‍ഷാദാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook