ഐശ്വര്യയല്ല, ഉംറാവു ജാൻ ആവേണ്ടിയിരുന്നത് മറ്റൊരു നായിക

‘ഉംറാവു ജാൻ’ പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 15 വർഷങ്ങൾ പൂർത്തിയാവുകയാണ്

umrao jaan, aishwarya rai, priyanka chopra, jp dutta, abhishek bachchan, aishwarya, priyanka, umrao jaan 15 years, 15 years of umrao jaan, aishwarya replaces priyanka umrao jaan, umrao jaan priyanka chopra, jp dutta films, umrao jaan remake

ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജെ.പി.ദത്ത സംവിധാനം ചെയ്ത് 2006 ൽ പുറത്തിറങ്ങിയ സിനിമയാണ് ‘ഉംറാവു ജാൻ’. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. ചിത്രം പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 15 വർഷങ്ങൾ പൂർത്തിയാവുകയാണ്.

ഇപ്പോഴിതാ, സിനിമയുമായി ബന്ധപ്പെട്ട ഒരു അണിയറകഥയാണ് സിനിമാപ്രേക്ഷകരുടെ ശ്രദ്ധ കവരുന്നത്. ഈ സിനിമയിൽ കേന്ദ്ര കഥാപാത്രമായ ഉംറാവു ജാനെ അവതരിപ്പിക്കാൻ സംവിധായകൻ ആദ്യം തിരഞ്ഞെടുത്തത് പ്രിയങ്ക ചോപ്രയെ ആയിരുന്നു, എന്നാൽ ചില പ്രത്യേക സാഹചര്യങ്ങൾ മൂലം പ്രിയങ്കയ്ക്ക് ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കാതെ വരികയും ആ കഥാപാത്രം ഐശ്വര്യയെ തേടിയെത്തുകയുമായിരുന്നു.

1981ൽ രേഖയെ കേന്ദ്രകഥാപാത്രമാക്കി മുസാഫിർ അലി സംവിധാനം ചെയ്ത ‘ഉംറാവു ജാനി’ന്റെ പുനരാവിഷ്കരണമായിരുന്നു ഈ ചിത്രം. രേഖയ്ക്കു തുല്യമായ ഒരു നായിക എന്നതായിരുന്നു സംവിധായൻ നേരിട്ട വെല്ലുവിളി, അത് തന്നെയാവാം ഐശ്വര്യയെ തിരഞ്ഞെടുക്കാനുള്ള കാരണവും.

umrao jaan jp dutta aishwarya rai photos
ജെ.പി.ദത്തയ്ക്ക് ഒപ്പം ഐശ്വര്യ റായ്

ഐശ്വര്യയെ ലണ്ടനിൽ വെച്ച് കണ്ടപ്പോൾ അവർ തന്നെയാണ് ഉംറാവു ജാൻ ആകാൻ താൽപ്പര്യമുണ്ടെന്ന് തന്നോട് പറഞ്ഞതെന്ന് സംവിധായകൻ ഓർക്കുന്നു. “പ്രിയങ്കയെ ആണ് ഞാനാദ്യം തിരഞ്ഞെടുത്തിരുന്നത് എന്ന് അവർക്കറിയില്ലായിരുന്നു. അവർ കാണിച്ച താല്പര്യം എൻ്റെ തീരുമാനത്തെ മാറ്റി, ഞാൻ ഐശ്വര്യയിൽ എൻ്റെ കഥാപാത്രത്തെ കണ്ടു. ഐശ്വര്യയുടെ അഭിനയ പാടവവും നൃത്തത്തിലുള്ള പ്രാവീണ്യവും അവരെ ഉംറാവു ആയി കാണാൻ സാധിച്ചു,” ജെ.പി ദത്ത പറയുന്നു.

ജെപി ദത്തയുടെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് ഉംറാവു ജാൻ, ഐശ്വര്യ റായിയുടെ സൗന്ദര്യവും നൃത്ത വൈദഗ്ധ്യവും മറ്റേതൊരു സിനിമയും അവതരിപ്പിക്കാത്തത് പോലെ ഈ ചിത്രത്തിൽ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചു.

umrao jaan stills abhishek bachchan aishwarya rai


2006-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ഷബാന ആസ്മി, സുനിൽ ഷെട്ടി, ദിവ്യ ദത്ത, ഹിമാനി ശിവപുരി, കുൽഭൂഷൺ ഖർബന്ദ എന്നിവരും അഭിനയിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Umrao jaan turns 15 aishwarya rai priyanka jp dutta

Next Story
എളുപ്പമല്ല ആ മാറ്റം: ജാന്മണി ദാസ്Jaanmani das, jaanmoni das, jaanmoni, jaanmanii makeup artist, makeup artist, make up
The moderation of comments is automated and not cleared manually by malayalam.indianexpress.com