/indian-express-malayalam/media/media_files/2025/08/01/ullozhukku-ott-2025-08-01-20-06-45.jpg)
Ullozhukku OTT
Ullozhukku OTT: എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ രണ്ടു സുപ്രധാന നേട്ടങ്ങളുമായി തിളങ്ങി നിൽക്കുകയാണ് ഉർവശിയും പാര്‍വതി തിരുവോത്തും പ്രധാനവേഷത്തിൽ എത്തിയ 'ഉള്ളൊഴുക്ക്'. മികച്ച മലയാളം സിനിമയ്ക്കുള്ള ദേശിയ പുരസ്കാരവും ഉർവശിയിലൂടെ മികച്ച സഹനടിയ്ക്കുള്ള ദേശിയ പുരസ്കാരവുമാണ് ചിത്രം സ്വന്തമാക്കിയത്.
ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം കഴിഞ്ഞ വർഷം ജൂൺ 21നാണ് തിയേറ്ററുകളിലെത്തിയത്. അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമായിരുന്നു ഉള്ളൊഴുക്ക്.
Also Read:ദേശീയ പുരസ്കാര നിറവിൽ ഉള്ളൊഴുക്ക്; മികച്ച മലയാള ചിത്രം
കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമ ഒരു കുടുംബത്തിനുള്ളിലെ അന്തസംഘർഷങ്ങളെയും ചില നിഗൂഢതകളെയും തുറന്നു കാട്ടുകയാണ്. അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ്, വീണാ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.
Also Read:സത്യവും ധൈര്യവും കൈപിടിക്കുന്ന അപൂർവ്വത; 'ഉള്ളൊഴുക്ക്' പുനർവായന
നിരവധി ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം ശ്രദ്ധ നേടിയിരുന്നു. ലോസ് ആഞ്ചലെസില്‍ നടന്ന ഐഎഫ്എഫ്എല്‍എയിൽ (ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചലെസ്) ഉള്ളൊഴുക്ക് പ്രദർശിപ്പിച്ചപ്പോൾ മികച്ച പ്രശംസ നേടിയിരുന്നു. സുഷിന്‍ ശ്യാമാണ് ചിത്രത്തിനായി സംഗീത ഒരുക്കിയിരിക്കുന്നത്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളിലാണ് ചിത്രം നിർമ്മിച്ചത്.
ഉള്ളൊഴുക്ക് ഒടിടിയിൽ എവിടെ കാണാം
ആമസോൺ പ്രൈം വീഡിയോയിലും ആപ്പിൾ ടിവിയിലും ചിത്രം ലഭ്യമാണ്.
Read More: ദേശിയ ചലച്ചിത്ര പുരസ്കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ; റാണി മുഖർജി മികച്ച നടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.