/indian-express-malayalam/media/media_files/uploads/2023/10/Leo-Vijay-Review.jpg)
Udhayanidhi Stalin gives first review of Vijay’s Leo
ഒരുപാട് നിയമപോരാട്ടങ്ങൾക്കും പ്രതിബന്ധങ്ങൾക്കും ശേഷം ലോകേഷ് കനകരാജ്- വിജയ് ചിത്രം ലിയോ വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്. രാവിലെ 9 മണിയ്ക്കാണ് തമിഴ്നാട്ടിൽ ആദ്യ ഷോ ആരംഭിക്കുക. റിലീസിനു മുന്നോടിയായി, ചിത്രത്തിന്റെ സ്പെഷൽ ഷോ കണ്ട നടൻ ഉദയനിധി സ്റ്റാലിൻ ഇപ്പോൾ ട്വിറ്ററിലൂടെ വിജയ്, ലോകേഷ് കനകരാജ് എന്നിവരെ അഭിനന്ദിക്കുകയാണ്.
റെഡ് ജയന്റ് മൂവിസിന്റെ ഉടമ കൂടിയായ ഉദയനിധി ട്വീറ്റിൽ വിജയ്‌യെ അണ്ണാ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. ട്വീറ്റിൽ വിജയ്‌ക്ക് തംപ്സ് അപ്പ് നൽകിയിരിക്കുന്നു, സംവിധായകൻ ലോകേഷ് കനകരാജിനെ 'എക്സലന്റ് ഫിലിംമേക്കിംഗ്' എന്നാണ് വിശേഷിപ്പിക്കുന്നത്.
ട്വീറ്റിനൊടുവിൽ #LCU എന്നും നൽകിയിട്ടുണ്ട്. ലോകേഷ് കനകരാജ് യൂണിവേഴ്സിന്റെ ഭാഗമാണ് ഈ ചിത്രമെന്ന സൂചനയാണ് ഈ ഹാഷ് ടാഗ് നൽകുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിനു മുൻപു തന്നെ ട്വീറ്റിലൂടെ ഇത്തരമൊരു സൂചന ഉദയനിധി നൽകിയതിൽ വിജയ് ആരാധകർക്കും ലോകേഷ് ആരാധകർക്കും പരിഭവമുണ്ട്. 'മേജർ സ്പോയിലർ' ആയല്ലോ എന്നാണ് ആരാധകർ ഉദയനിധിയെ വിമർശിക്കുന്നത്. ഇതിനെ വിമർശിച്ച് ധാരാളം ട്രോളുകളും ട്വീറ്റുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Thalabathy @actorvijay Anna’s #Leo 👍🏽👍🏽 👍🏽@Dir_Lokesh excellent filmmaking , @anirudhofficial music , @anbariv master @7screenstudio 👏👏👏#LCU 😉! All the best team !
— Udhay (@Udhaystalin) October 17, 2023
കഴിഞ്ഞ ഏതാനും ആഴ്ചകളായി വിവിധ വിവാദങ്ങളിലൂടെയാണ് ലിയോ കടന്നുപോയത്. സംഭവബഹുലമായ വഴിത്തിരിവുകളിലൂടെ ആണ് ചിത്രത്തിന്റെ റിലീസിലേക്ക് എത്തിയിരിക്കുന്നത്. റിലീസ് ദിനത്തിൽ അതിരാവിലെ പ്രത്യേക പ്രദർശനത്തിന് അനുമതി തരണമെന്ന ലിയോ ടീമിന്റെ അഭ്യർത്ഥന തമിഴ്നാട് സർക്കാർ തള്ളിയിരുന്നു.
വലിയ പ്രതീക്ഷയോടെയാണ് വിജയ് ആരാധകരും ചിത്രത്തിനായി കാത്തിരിക്കുന്നത്. 34 കോടിയാണ് പ്രീബുക്കിങ്ങിലൂടെ മാത്രം ചിത്രം കളക്റ്റ് ചെയ്തത്. രജനി ചിത്രം ജയിലറുടെ ആദ്യ ദിന കളക്ഷൻ ലിയോ മറികടക്കുമെന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.
തൃഷ, സഞ്ചയ് ദത്ത്, അർജുൻ, ഗൌതം മേനോൻ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളി യുവതാരം മാത്യുവും ചിത്രത്തിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.