മാർട്ടിൻ പ്രക്കാട്ടും നടൻ ജോജു ജോർജ്ജും ചേർന്ന് മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി നിർമ്മിക്കുന്ന ഉദാഹരണം സുജാത എന്ന ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റര്‍ പുറത്തുവിട്ടു. മാർട്ടിൻ പ്രക്കാട്ടിന്റെ അസോസിയേറ്റായിരുന്ന ഫാന്റം പ്രവീണാണ് ചിത്രത്തിന്റ സംവിധായകൻ. നെടുമുടി വേണുവും ജോജു ജോർജ്ജുമാണ് മറ്റുതാരങ്ങൾ. തനിക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണ് ഇതെന്ന് മഞ്ജു കുറിച്ചു.

ഫാന്റം പ്രവീൺ, മാർട്ടിൻ പ്രക്കാട്ട്, ജോജു ജോർജ്, മധു നീലകണ്ഠൻ എന്ന പ്രതിഭകളുടെ അധ്വാനത്തിന്റെ ഊർജം നിറയുന്ന ഈ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നതായും മഞ്ജു അറിയിച്ചു. പ്രേക്ഷകർ ഒരുപാട് ഇഷ്ട്ടപെടുന്ന നല്ല സിനിമയുടെ ഉദാഹരണം ആവട്ടെ ഉദാഹരണം സുജാതയെന്നും
നിറയെ പ്രാർത്ഥനകൾ വേണമെന്നും മഞ്ജു ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ