scorecardresearch

സരോജ് കുമാറും ഉദയഭാനുവും പച്ചാളം ഭാസിയും വീണ്ടുമെത്തുന്നു; റീ റിലീസിനൊരുങ്ങി 'ഉദയനാണ് താരം'

20 വര്‍ഷത്തിനുശേഷം 4കെ ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങുന്ന ചിത്രം, ജനുവരി അവസാനത്തോടെ തിയേറ്ററുകളിൽ എത്തും

20 വര്‍ഷത്തിനുശേഷം 4കെ ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങുന്ന ചിത്രം, ജനുവരി അവസാനത്തോടെ തിയേറ്ററുകളിൽ എത്തും

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
udayananu tharam

മോഹൻലാൽ, ശ്രീനിവാസൻ കൂട്ടുകെട്ടിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'ഉദയനാണ് താരം' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. 20 വര്‍ഷത്തിനുശേഷം 4കെ ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങുന്ന ചിത്രം, ജനുവരി അവസാനത്തോടെ തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു. 

Advertisment

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥപറഞ്ഞ ഉദയനാണ് താരം പ്രേക്ഷകനെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിത്രമാണ്. കാൾട്ടൺ ഫിലിംസിന്‍റെ ബാനറിൽ സി. കരുണാകരനാണ് ചിത്രം നിർമിച്ചത്. ഉദയഭാനുവായി മോഹൻലാലും സരോജ്‌കുമാർ എന്ന രാജപ്പനായി ശ്രീനിവാസനും തകർത്തഭിനയിച്ച ചിത്രത്തിൽ മീനയായിരുന്നു നായിക. ശ്രീനിവാസനാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത്.

Also Read: അച്ഛൻ ജെമിനി ഗണേശന്റെ സംസ്കാരചടങ്ങ് രേഖ ബഹിഷ്കരിച്ചപ്പോൾ

ജഗതി ശ്രീകുമാർ പച്ചാളം ഭാസിയായുള്ള തകർപ്പൻ പ്രകടനം കാഴ്ചവച്ച സിനിമയിൽ മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്. ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ്. കുമാറാണ്. ദീപക് ദേവിൻ്റേതാണ് സംഗീതം. ഗാനരചന കൈതപ്രം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു. എ. കെ സുനിലിൻ്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷൻ കൈകാര്യം ചെയ്യുന്നത്. 

Also Read: ബോക്‌സ് ഓഫീസിൽ ദളപതി വിളയാട്ടം; 'ജനനായകൻ' അഡ്വാൻസ് ബുക്കിംഗിൽ 15 കോടി കടന്നു

എഡിറ്റർ: രഞ്ജൻ എബ്രഹാം, എക്സിക്യൂട്ട് പ്രൊഡ്യൂസർ: കരീം അബ്ദുള്ള, ആർട്ട്: രാജീവൻ, പ്രൊഡക്ഷൻ കൺട്രോളർ: ആൻ്റോ ജോസഫ്, മേക്കപ്പ്: പാണ്ഡ്യൻ, കോസ്റ്റ്യൂംസ്: സായി, ഓഫീസ് ഇൻചാർജ്: ബിനീഷ് സി കരുൺ, മാർക്കറ്റിങ് ഹെഡ്ഡ്: ബോണി അസനാർ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ: മദൻ മേനോൻ, കളറിസ്റ്റ്: രാജ പാണ്ഡ്യൻ(പ്രസാദ് ലാബ്), ഷാൻ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), 4k റീ മാസ്റ്ററിങ്: പ്രസാദ് ലാബ്, മിക്സിംഗ്: രാജാകൃഷ്ണൻ, സ്റ്റിൽസ്: മോമി & ജെപി, ഡിസൈൻസ്: പ്രദീഷ് സമ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Read More: നടി മാത്രമല്ല, നല്ലൊരു പാട്ടുകാരിയുമാണ്; വൈറലായി കാർത്തികയുടെ പാട്ട്

Mohanlal Sreenivasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: