scorecardresearch

'ദൃശ്യം 3'നു മുന്നേ തിയേറ്ററിലെത്തുക ഈ മോഹൻലാൽ ചിത്രം; കാത്തിരുന്ന റിലീസ് തീയതി എത്തി

മോഹൻലാൽ - ശ്രീനിവാസൻ - റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം, ഉദയനാണ് താരമാണ് റീ റിലീസായി തിയേറ്ററുകളിലെത്തുന്നത്

മോഹൻലാൽ - ശ്രീനിവാസൻ - റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം, ഉദയനാണ് താരമാണ് റീ റിലീസായി തിയേറ്ററുകളിലെത്തുന്നത്

author-image
Entertainment Desk
New Update
Mohanlal

ചിത്രം: ഫേസ്ബുക്ക്

മോഹൻലാൽ- ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം മൂന്നാം ഭാഗത്തിനായുള്ള നീണ്ട കാത്തിരിപ്പിലാണ് ആരാധകർ. ഏപ്രിൽ രണ്ടിനാണ് ചിത്രം വേൾഡ് വൈഡ് റിലീസായി തിയേറ്ററിലെത്തുക. തൊട്ടുപിന്നാലെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം പേട്രിയറ്റും ഏപ്രിൽ 23ന് തിയേറ്ററിലെത്തുകയാണ്. മോഹൻലാലും മമ്മൂട്ടിയും ഏറെക്കാലത്തിനു ശേഷം ഒരുമിച്ചെത്തുന്ന ചിത്രംകൂടിയാണ് പേട്രിയറ്റ്.

Advertisment

ഇപ്പോഴിതാ, ഈ വമ്പൻ റിലീസുകൾക്ക് മുന്നോടിയായി മോഹൻലാലിന്റെ മറ്റൊരു ചിത്രംകൂടി തിയേറ്ററുകളിലെത്തുകയാണ്. മോഹൻലാൽ - റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരമാണ് റീ റിലീസായി തിയേറ്ററുകളിലെത്തുന്നത്. ഫെബ്രുവരി 06 ന് ചിത്രം റീ റിലീസ് ചെയ്യും.

Also Read: മീനയുടെ ‘സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ’ ഒടിടിയിലേക്ക്

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം 21 വര്‍ഷത്തിനുശേഷം 4കെ ദൃശ്യ മികവോടെയാണ് തിയേറ്ററില്‍ എത്തുന്നത്. മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും അതേസമയം ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വന്‍വിജയം നേടിയ ചിത്രമായിരുന്നു റോഷന്‍ ആന്‍ഡ്രൂസ്- മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ എത്തിയ 'ഉദയനാണ് താരം'. റോഷന്‍ ആന്റഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി. കരുണാകരനാണ് നിര്‍മിച്ചത്.

Also Read: മലയാളികളുടെ കൺമുന്നിൽ വളർന്ന പെൺകുട്ടി; എസ്തറിന്റെ പുതിയ ചിത്രങ്ങൾ വൈറൽ

ദീപക് ദേവിന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ പാടിയ 'കരളേ, കരളിന്റെ കരളേ' എന്ന ഗാനം ഉള്‍പ്പടെ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയവയാണ്. മികച്ച നവാഗത സംവിധായകന്‍, മികച്ച നൃത്തസംവിധാനം എന്നിവക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളുമായി മികച്ച പ്രേക്ഷക- നിരൂപക ശ്രദ്ധനേടിയ ചിത്രവുമാണ് 'ഉദയനാണ് താരം'. ശ്രീനിവാസന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. ജഗതി ശ്രീകുമാറിന്റെ പച്ചാളം ഭാസിയായുള്ള തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച സിനിമയില്‍ മീന, മുകേഷ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്. 

Read More: മമ്മൂട്ടിയെ പൊന്നാടയണിയിച്ച് അടൂർ ഗോപാലകൃഷ്ണന്‍; പത്മഭൂഷൺ നേട്ടം ആഘോഷമാക്കി 'പദയാത്ര' ടീം

Sreenivasan Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: