ആലപ്പുഴ: കുഞ്ചാക്കോ ബോബൻ നായകനായ സിനിമയുടെ സെറ്റിൽ ആക്രമണം നടത്തിയ രണ്ടു പേർ പിടിയിലായി. അഭിലാഷ്, പ്രിൻസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ കൈനകരിയിൽ ചിത്രീകരണം നടത്തുകയായിരുന്ന ‘കുട്ടനാടൻ മാർപ്പാപ്പ’ എന്ന സിനിമയുടെ സെറ്റിലാണ് ഞായറാഴ്ച ആക്രമണമുണ്ടായത്.

അജ്ഞാതരായ അ‌ഞ്ചംഗ സംഘത്തിന്റെ നേത‌ൃത്വത്തിലായിരുന്നു ആക്രമണം എന്നായിരുന്നു റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായാണ് പ്രശ്നങ്ങൾ ഉണ്ടായതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. സംഭവത്തിൽ രണ്ട് പ്രൊഡക്ഷൻ മാനേജ‌ർമാർക്ക് പരുക്കേറ്റിരുന്നു.

കുഞ്ചാക്കോ ബോബൻ, സലീം കുമാർ തുടങ്ങി നൂറോളം പേർ സെറ്റിലുണ്ടായിരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ