/indian-express-malayalam/media/media_files/uploads/2023/09/Nayanthara-1.jpg)
Nayanthara debuts on Instagram
ഇൻസ്റ്റഗ്രാമിൽ റെക്കോർഡ് നേട്ടവുമായി നയൻതാര. 2 ദിവസം കൊണ്ട് 2 മില്ല്യൺ ഫോളോവേഴ്സിനെയാണ് താരം സ്വന്തമാക്കിയത്. നിലവിൽ 2.2 മില്യൺ ഫോളോവേഴ്സാണ് നയൻസിനുള്ളത്. മക്കൾക്ക് ഒപ്പമുള്ള വീഡിയോയും, ജവാൻ സിനിമയുടെ ട്രെയിലറും അടക്കം അഞ്ച് പോസ്റ്റുകളാണ് താരം ഇതുവരെ പോസ്റ്റ് ചെയ്തത്
അതേസമയം, ഇൻസ്റ്റയിൽ നയൻതാര ഫോളോ ചെയ്യുന്ന താരങ്ങൾ ആരൊക്കെയെന്നറിയേണ്ടേ? മൂന്ന് പുരുഷന്മാരെയും ആറു സ്ത്രീകളെയും ഒരു 'റൗഡി'യേയുമടക്കം പത്തു പേരെയാണ് താരം ഫോളോ ചെയ്യുന്നത്. ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ, ബോളിവുഡ് താരം ഷാരൂഖ് ഖാൻ, സംഗീത സംവിധായകൻ അനിരുദ്ധ്, മിഷേൽ ഒബാമ, നടിമാരായ സാമന്ത റൂത്ത് പ്രഭു, പ്രിയങ്ക ചോപ്ര എന്നിവരെ കൂടാതെ മൂന്നു ഹോളിവുഡ് താരങ്ങളെയും നയൻതാര ഫോളോ ചെയ്യുന്നുണ്ട്.
അമേരിക്കൻ ഗായികയായ ബിയോൺസെ, അമേരിക്കൻ നടിമാരായ ജെന്നിഫർ ലോപ്പസ്, ജെന്നിഫർ ആനിസ്റ്റൺ എന്നിവരാണ് നയൻതാര ഫോളോ ചെയ്യുന്ന മറ്റു താരങ്ങൾ. ഒപ്പം തന്റെയും വിഘ്നേഷിന്റെയും നിർമ്മാണകമ്പനിയായ റൗഡി പിക്‌ച്ചേഴ്സിന്റെ ഔദ്യോഗിക ഇൻസ്റ്റ പേജും നയൻതാര ഫോളോ ചെയ്യുന്നുണ്ട്.
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ ഏറെ വൈകിയാണ് നയൻതാര വരവറിയിച്ചത്. മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ചായിരുന്നു നയൻതാര ഇൻസ്റ്റയിൽ പ്രത്യക്ഷപ്പെട്ടത്. ഇതാദ്യമായിട്ടായിരുന്നു കുഞ്ഞുങ്ങളുടെ മുഖം നയൻതാര ജനങ്ങളെ കാണിച്ചതും. 'നാൻ വന്തിട്ടേന്ന് സൊല്ല്' എന്നാണ് ഫസ്റ്റ് പോസ്റ്റിനൊപ്പം നയൻസ് കുറിച്ചത്. ഒപ്പം ജയിലറിലെ ഹുക്കും എന്ന ഗാനവും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ജവാന്‍ എന്ന ചിത്രമാണ് നയന്‍താരയുടേതായി റിലീസിന് ഒരുങ്ങുന്നത്. ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആറ്റ്ലി ആണ്. നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രം എന്ന പ്രത്യേകതയും ജവാന് ഉണ്ട്. വിജയ് സേതുപതിയും ദീപിക പദുക്കോണും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.