Cannes Film Festival 2022: 75-ാമത് കാൻ ചലച്ചിത്രമേളയുടെ വേദിയിൽ തിളങ്ങി നിൽക്കുകയാണ് ദീപിക പദുകോൺ. കാനിലെ എട്ടംഗ ജൂറി അംഗം കൂടിയാണ് ദീപിക. റെഡ് കാർപെറ്റിലെ ദീപികയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാവുന്നത്. സഹ ജൂറി അംഗങ്ങൾക്കൊപ്പം എൽ ഇന്നസെന്റ് (ദി ഇന്നസെന്റ്) എന്ന ഫ്രഞ്ച് ചിത്രത്തിന്റെ പ്രദർശനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ദീപിക. ഓറഞ്ച് നിറത്തിലുള്ള ഗൗണാണ് ദീപിക അണിഞ്ഞത്.
അതേസമയം കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 75-ാം വാർഷിക ആഘോഷ വിരുന്നിൽ പങ്കെടുക്കാൻ എത്തിയപ്പോൾ വൈറ്റ് നിറത്തിലുള്ള ഗൗണായിരുന്നു താരം തിരഞ്ഞെടുത്തത്. റെഡ് കാർപെറ്റിൽ നിന്നുള്ള ദീപികയുടെ വിവിധ ലുക്കുകൾ കാണാം.









കാൻ ചലച്ചിത്രമേള 2022 മെയ് 28 ന് സമാപിക്കും.