scorecardresearch

കരീനയെ ഫെമിനിസം പഠിപ്പിച്ച് സോഷ്യല്‍ മീഡിയ

കരീനയുടെ പരാമര്‍ശത്തില്‍ വളരെ നിരാശ തോന്നി എന്നാണ് ആളുകള്‍ പറയുന്നത്.

കരീനയുടെ പരാമര്‍ശത്തില്‍ വളരെ നിരാശ തോന്നി എന്നാണ് ആളുകള്‍ പറയുന്നത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kareena Kapoor

അടുത്തിടെ ഫെമിനിസത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ബോളിവുഡ് താരം കരീന കപൂര്‍. മുംബൈയില്‍ നടന്ന വീരേ ദി വെഡ്ഡിങിന്റെ ഓഡിയോ ലോഞ്ചിനിടെയാണ്, താന്‍ സമത്വത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ഫെമിനിസ്റ്റ് അല്ലെന്നും കരീന പറഞ്ഞത്.

Advertisment

കരീനയുടെ പരാമര്‍ശത്തില്‍ വളരെ നിരാശ തോന്നി എന്നാണ് ആളുകള്‍ പറയുന്നത്. ഫെമിനിസ്റ്റ് ആകുക എന്നു പറഞ്ഞാല്‍ നിങ്ങള്‍ ലിംഗ സമത്വത്തില്‍ വിശ്വസിക്കുന്നു എന്നാണ് അര്‍ത്ഥമെന്നും, കരീനയെ പോലെ വിദ്യാഭ്യാസവും ലോകപരിചയവുമുള്ള സ്ത്രീകള്‍ ഇങ്ങനെ സംസാരിക്കരുത് എന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

ചിലര്‍ താരത്തെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ഇനിയുള്ള അഭിമുഖങ്ങളില്‍ ഒരുപക്ഷെ താന്‍ അഭിനയം ജോലിയായി സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ താനൊരു നടി അല്ലെന്നും ചിലപ്പോള്‍ കരീന പറഞ്ഞേക്കും എന്നാണ് ചിലരുടെ പരിഹാസം.

Advertisment

ഓഡിയോ ലോഞ്ചിനിടെയാണ് ഫെമിനിസത്തെ കുറിച്ചുള്ള ചോദ്യം കരീന നേരിട്ടത്. ഉത്തരം പറയാന്‍ ആദ്യം മടിച്ചെങ്കിലും പിന്നീട്, താന്‍ സമത്വത്തില്‍ വിശ്വസിക്കുന്നുവെന്നും എന്നാല്‍ ഫെമിനിസ്റ്റ് അല്ലെന്നും കരീന പറഞ്ഞു. 'ഞാനൊരു സ്ത്രീയാണ്. എല്ലാത്തിനുമപ്പുറം ഒരു മനുഷ്യനാണ്. കരീന കപൂര്‍ എന്നറിയപ്പെടുന്ന അത്രയും അഭിമാനമുണ്ട് സെയ്ഫ് അലിഖാന്റെ ഭാര്യ എന്നറിയപ്പെടുന്നതിലും,' എന്നാണ് കരീന പറഞ്ഞത്.

അമ്മയായതിനു ശേഷം വെള്ളിത്തിരയിലേക്ക് കരീന കപൂര്‍ തിരിച്ചെത്തുന്ന ചിത്രമാണ് വീരേ ദി വെഡ്ഡിങ്. കരീനയെ കൂടാതെ സോനം കപൂര്‍, സ്വര ഭാസ്‌കര്‍, ശിഖ തല്‍സാനിയ എന്നിവരും വീരേ ദി വെഡ്ഡിങിലുണ്ട്. സോനം കപൂറിന്റെ സഹോദരി റിയയും എക്താ കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാല് പേരുടേയും ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലൂടേയും സൗഹൃദത്തിലൂടേയും കടന്നു പോകുന്നതാണ് ചിത്രം. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു.

നാല്‍വര്‍ സംഘത്തിലെ ഒരാളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് കഥ നടക്കുന്നത്. സൗഹൃദത്തിനും പ്രണയത്തിനും ദാമ്പത്യ ജീവിതത്തിനുമെല്ലാം ഒരു സ്ത്രീയുടെ ജീവിതത്തില്‍ എന്താണ് റോള്‍ എന്ന് പറഞ്ഞ് വയ്ക്കാന്‍ ശ്രമിക്കുന്നതാകും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍.

Kareena Kapoor Feminism

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: