scorecardresearch

ഇന്നായിരുന്നു കണ്ടുമുട്ടുന്നതെങ്കിൽ നിങ്ങളോട് ഞാൻ സംസാരിക്കുക പോലുമില്ലായിരുന്നു; അക്ഷയ് കുമാറിനോട് ട്വിങ്കിൾ ഖന്ന

ട്വിങ്കിളിന് രസകരമായ മറുപടിയാണ് അക്ഷയ് നൽകിയത്

ട്വിങ്കിളിന് രസകരമായ മറുപടിയാണ് അക്ഷയ് നൽകിയത്

author-image
Entertainment Desk
New Update
Twinkle akshay, twinkle khanna akshay kumar, Twinkle akshay wedding anniversary, akshay kumar twinkle khanna wedding anniversary, akshay kumar twinkle khanna, akshay twinkle, twinkle khanna instagram

ബോളിവുഡ് താരം അക്ഷയ് കുമാറും നടിയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്നയും വിവാഹത്തിന്റെ 21-ാം വാർഷികം ആഘോഷിക്കുകയാണ് ഇന്ന്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ പങ്കുവെച്ച് ട്വിങ്കിൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നു. താനും അക്ഷയ്‌യും തങ്ങളുടെ ഈ പ്രത്യേക ദിനത്തിൽ ഒരു ചാറ്റ് നടത്തിയെന്നും അതിൽ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് സംസാരിച്ചുവെന്നുമാണ് ട്വിങ്കിൾ കുറിച്ചത്. ഇന്ന് ഒരു പാർട്ടിയിൽ കണ്ടുമുട്ടിയാൽ അക്ഷയ്‌യോട് സംസാരിക്കുമെന്ന് തനിക്ക് ഉറപ്പില്ലെന്നും ട്വിങ്കിൾ പറഞ്ഞു. രസകരമായ മറുപടിയാണ് അക്ഷയ് ട്വിങ്കിളിനേകിയത്.

Advertisment

"ഞങ്ങളുടെ 21-ാം വിവാഹവാർഷികം, ഞങ്ങളൊരു ചാറ്റ് നടത്തുന്നു.
ഞാൻ: "നമ്മൾ വളരെ വ്യത്യസ്തരാണ്. നിനക്കറിയാമോ, ഇന്നാണെങ്കിൾ നമ്മൾ ഒരു പാർട്ടിയിൽ കണ്ടുമുട്ടിയാൽ നിങ്ങളോട് ഞാൻ സംസാരിക്കുമോ എന്നുപോലുമെനിക്കറിയില്ല. "
അവൻ: "ഞാൻ തീർച്ചയായും നിങ്ങളോട് സംസാരിക്കും."
ഞാൻ: "എന്ത് സംസാരിക്കും? നമുക്കു പുറത്തുപോവാമോ എന്ന് ചോദിക്കുമോ?"
അവൻ: "ഇല്ല, ഞാൻ പറയും, 'ഭാഭി ജീ, ഭായ് സാഹബ് എങ്ങനെയുണ്ട്? കുട്ടികളോ? നമസ്തേ." #ചിരിയുടെ21വർഷങ്ങൾ എന്ന ഹാഷ് ടാഗോടെയാണ് ട്വിങ്കിൾ ചിത്രം പങ്കുവച്ചത്.

Read more: തീയേക്കാളും പേടി ഭാര്യയെ എന്ന് അക്ഷയ് കുമാർ

2001 ലാണ് അക്ഷയ് കുമാറും ട്വിങ്കില്‍ ഖന്ന വിവാഹിതരായത്. ഫിലിം ഫെയര്‍ മാഗസിന്റെ ഫോട്ടോഷൂട്ടിനിടയിലാണ് ഇരുവരും പരിചയത്തിലാകുന്നത്. സുല്‍മി, ഇന്റര്‍നാഷ്ണല്‍ ഖിലാഡി തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ജോഡികളായി അഭിനയിക്കുകയും ചെയ്തു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

Advertisment

വിവാഹശേഷം അഭിനയരംഗത്തു നിന്നും വിട്ടുനിൽക്കുന്ന ട്വിങ്കള്‍ എഴുത്തുകാരി, നിര്‍മാതാവ് എന്നീ നിലകളിലും പിൽക്കാലത്ത് പ്രശസ്തയായിരുന്നു. താങ്ക്യൂ, കില്ലാഡി 786, 72 മൈൽസ്, പാഡ് മാൻ എന്നീ ചിത്രങ്ങളുടെ നിർമ്മാണപങ്കാളിയാണ് ട്വിങ്കിൾ. മിസിസ് ഫണ്ണിബോൺസ് എന്ന ട്വിങ്കിളിന്റെ പുസ്തകം പെന്‍ഗ്വിന്റെ അന്താരാഷ്ട്ര ബസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. പൈജാമാസ് ആര്‍ ഫൊര്‍ഗീവിങ്, ദി ലെജന്റ് ഓഫ് ലക്ഷ്മി പ്രസാദ് എന്നിവയാണ് ട്വിങ്കിളിന്റെ മറ്റ് പുസ്തകങ്ങൾ.

അഭിനേതാക്കളായ രാജേഷ് ഖന്നയുടെയും ഡിംപിള്‍ കപാഡിയയുടെയും മകള്‍ കൂടിയാണ് ട്വിങ്കിള്‍ ഖന്ന.

Akshay Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: