ബോളിവുഡിന്റെ സെലബ്രിറ്റി ദമ്പതികളാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും. തൊണ്ണൂറുകളിൽ ബോളിവുഡിലെ തിരക്കേറിയ താരമായിരുന്ന ട്വിങ്കിൾ വിവാഹാനന്തരം അഭിനയത്തിൽ നിന്നും വിരമിക്കുകയായിരുന്നു. 2001 ജനുവരി ഏഴിനായിരുന്നു അക്ഷയും ട്വിങ്കിളും വിവാഹിതരായത്. ആരവ്, നിതാര എന്നിങ്ങനെ രണ്ടു മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്.
മകൾ നിതാരയും അക്ഷയ് കുമാറും ഒന്നിച്ചുള്ള രസകരമായൊരു നിമിഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് ട്വിങ്കിൾ ഖന്ന. കരാട്ടെ ഗേൾ എന്ന ഹാഷ് ടാഗോടെയാണ് ട്വിങ്കിൾ ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഇപ്പോൾ ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുന്ന ട്വിങ്കിൾ എഴുത്തുകാരിയെന്ന രീതിയിലും പ്രശസ്തയാണ്. ‘മിസിസ് ഫണ്ണിബോൺസ്’ എന്ന ട്വിങ്കിളിന്റെ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read more: ഭാര്യയ്ക്ക് ഉള്ളി കൊണ്ടുള്ള കമ്മൽ സമ്മാനം നൽകി അക്ഷയ് കുമാർ