മയിലുകളുടെ ഇണചേരലിനെക്കുറിച്ച് പുതിയ ‘രഹസ്യ’ങ്ങൾ കണ്ടുപിടിച്ച നടത്തിയ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശര്‍മയെ ട്രോളി നടി ട്വിങ്കിള്‍ ഖന്ന. മയില്‍ ദമ്പതികളുടെ കിടപ്പറ സംഭാഷണമെന്ന രീതിയിലുള്ള പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് ട്വിങ്കിൾ ജഡ്ജിയെ ട്രോളിയത്.

ട്വിങ്കിള്‍ ഖന്നയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ:

ആണ്‍മയില്‍: നമ്മുടെ കുഞ്ഞിന് എന്നെപ്പോലെ മനോഹരമായ പീലികള്‍ക്ക് പകരം ചെതുമ്പലുകളാണല്ലോ ഉള്ളത്.
പെണ്‍മയില്‍: നോക്കൂ, ഇത് നിങ്ങളുടെ പിഴയാണ്. ആ രാത്രി നിങ്ങള്‍ ഒരുപക്ഷേ പൊഴിച്ചത് മുതലക്കണ്ണീരായിരിക്കും.

വിദേശത്തായിരുന്നതിനാല്‍ നാട്ടിലെ ഇത്തരം തമാശകളെല്ലാം നഷ്ടമായിരിക്കുകയാണെന്നും ട്വിങ്കിള്‍ കുറിച്ചു.

The last one in the chronicles of the celibate peacock #AGoodCry

A post shared by Twinkle Khanna (@twinklerkhanna) on

ആണ്‍മയില്‍ പെണ്‍മയിലുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറില്ലെന്നും ആണ്‍മയിലിന്റെ കണ്ണീര്‍ കുടിച്ചാണ് പെണ്‍മയില്‍ ഗര്‍ഭം ധരിക്കുന്നതെന്നുമായിരുന്നു ശര്‍മയുടെ നിരീക്ഷണം. ബ്രഹ്മചാരിയായി കഴിയുന്നതിനാലാണ് മയിലിനെ ദേശീയ പക്ഷിയാക്കിയതെന്നും ശര്‍മ നിരീക്ഷിച്ചു. ഇതിനെതിരെയാണ് ട്വിങ്കിളിന്റെ പരിഹാസം.

ഓക്‌സിജന്‍ സ്വീകരിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്ന ഏക ജീവി പശുവാണെന്നും ശര്‍മ പറഞ്ഞിരുന്നു. പശുവിനെ ദേശീയ മൃഗമാക്കണമെന്നും ഹൈക്കോടതി ജഡ്ജി വിധിച്ചിരുന്നു. മുപ്പത്തിമൂന്ന് കോടി ദേവീദേവന്‍മാര്‍ പശുവിനുള്ളില്‍ വസിക്കുന്നെന്നാണ് വിശ്വാസം. താന്‍ ഒരു ശിവഭക്തനാണെന്നും ആത്മാവിന്റെ ശബ്ദമാണ് താന്‍ അനുവര്‍ത്തിക്കുന്നതെന്നും ശര്‍മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook