ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഫലം ചെയ്യുമെന്നാണ് ചൊല്ല്, എന്നാല്‍ ഇവിടെ ആമിര്‍ഖാന് ഒരല്‍പ നേരം ക്ഷമിച്ച് കാത്തിരുന്നപ്പോള്‍ കിട്ടിയത് സ്വാദേറിയ ഐസ്ക്രീം ആണ്. പോരാത്തതിന് ഐസ്ക്രീം വില്‍പനക്കാരന്റെ കൈയില്‍ നിന്നും രസകരമായൊരു പാഠവും. ഇതിന്റെ വീഡിയോ ആമിര്‍ തന്നെ തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

ഐസ്ക്രീം വാങ്ങാന്‍ വരുന്നയാളെ തന്ത്രപരമായി കബളിപ്പിക്കുന്ന വില്‍പനക്കാരന്റെ വീഡിയോ നമ്മള്‍ മുമ്പും കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ബോളിവുഡ് താരം ആമിര്‍ഖാന് ഐസ്ക്രീം വാങ്ങിയപ്പോഴുളള വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. തുര്‍ക്കിയില്‍ വെച്ചാണ് ദംഗല്‍ താരത്തിന് പണി കിട്ടിയത്. ഒക്ടോബര്‍ 7ന് പോസ്റ്റ് ചെയ്ത വീഡിയോ ഫെയ്സ്ബുക്കില്‍ ഇതുവരെയും 60 ലക്ഷത്തില്‍ അധികം പേര്‍ കണ്ടു കഴിഞ്ഞു. ട്വിറ്ററിലും ചിത്രം റീട്വീറ്റ് ചെയ്യപ്പെടുകയാണ്. ഐസ്ക്രീം വാങ്ങാന്‍ ഏറെ നേരം കാത്തിരിക്കാനൊന്നും നമ്മള്‍ തയ്യാറല്ല. എന്നാല്‍ കാത്തിരിപ്പ് രസകരമാണെങ്കില്‍ നമ്മള്‍ അത് കാര്യമാക്കില്ല. വീഡിയോ കാണാം:

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ