ജയസൂര്യ ടർബോ പീറ്ററാകുന്നു. ആട് 2 ന്റെ വിജയത്തിനു ശേഷം ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ‘ടർബോ പീറ്ററി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ മിഥുൻ മാനുവൽ തന്നെയാണ് തന്റെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
ആബേല്‍ ക്രിയേറ്റീവ് മൂവീസിനു വേണ്ടി അബെല്‍ പി.ജോര്‍ജാണ് ചിത്രം നിർമിക്കുന്നത്. പി.ബാലചന്ദ്രൻ ആണ് ‘ടർബോ പീറ്ററി’ന്റെ തിരക്കഥ ഒരുക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതവും ലിജോ പോള്‍ ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവ്വഹിക്കും. റോബി വര്‍ഗീസ് രാജ് ആണ് ക്യാമറ. ചിത്രത്തിന്റെ വിതരണം സെന്‍ട്രല്‍ പിക്‌ചേര്‍സ് നിർവ്വഹിക്കും.
ജയസൂര്യയുടെ കരിയറിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ഷാജി പാപ്പനെന്ന കഥാപാത്രത്തെ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് മിഥുൻ. ആടിനെ പോലെ തന്നെ മുഴുനീള കോമഡി ചിത്രമായിരിക്കും ‘ടർബോ പീറ്ററും’ എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.