/indian-express-malayalam/media/media_files/uploads/2022/12/tunisha.jpg)
ശനിയാഴ്ചയാണ് യുവനടി തുനിഷ ശർമയുടെ മരണവാർത്ത പുറത്തുവന്നത്. 'അലിബാബ:ദസ്‌താൻ ഇ കബൂൽ 'എന്ന ടി വി ഷോയിൽ പ്രധാന വേഷം ചെയ്തിരുന്നത് തുനിഷയാണ്. ഷൂട്ടിങ്ങിനിടയിൽ വിശ്രമിക്കാൻ പോയ തുനിഷ മടങ്ങിവരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ചതായി കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിതീകരിക്കുകയായിരുന്നു.
പരമ്പരയിൽ തുനിഷയ്‌ക്കൊപ്പം അഭിനയിക്കുന്ന ഷീസം ഖാനെതിരെ താരത്തിന്റെ അമ്മ വനിത പരാതി നൽകി. ഷസീം തുനിഷയെ ചതിച്ചു എന്നാണ് വനിത മാധ്യമങ്ങളോട് പറഞ്ഞത്. "ഷസീം വിവാഹം ചെയ്യാമെന്ന വാക്ക് തുനിഷയ്ക്ക് നൽകിയിരുന്നു. പിന്നീട് അവർ പിരിഞ്ഞു. മറ്റു സ്ത്രീകളുമായി ഒരേസമയം ബന്ധം നിലനിർത്തിയ ഷസീം എന്റെ മകളെ വഞ്ചിച്ചു. അവനു ശിക്ഷ നൽകണം" വനിത പറഞ്ഞു.
ആത്മഹത്യ പ്രേരണാകുറ്റതിനു ഷസീമിനെ അറസ്റ്റു ചെയ്യുകയും പിന്നീട് നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. ഷസീമിനെതിരെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു. എന്നാൽ ഷസീം നൽകുന്ന മൊഴികളിൽ വ്യക്തതയില്ലെന്നും പോലീസ് ചുണ്ടികാണിക്കുന്നു. സംസ്കാരം ഇന്ന് വൈകീട്ട് 3-5 നുമിടയിൽ മുംബൈയിലെ മിറ റോഡിൽ വച്ച് നടക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us