scorecardresearch

നയന്‍താരയുടെ 'ഇമൈക്കാ നൊടികള്‍'ക്ക് വിവാദ തുടക്കം

ഷോ ക്യാന്‍സല്‍ ചെയ്തതോടെ ടിക്കറ്റെടുത്ത പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ അധികൃതര്‍ പണം തിരികെ നല്‍കി.

ഷോ ക്യാന്‍സല്‍ ചെയ്തതോടെ ടിക്കറ്റെടുത്ത പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ അധികൃതര്‍ പണം തിരികെ നല്‍കി.

author-image
WebDesk
New Update
imaikkaa nodigal

രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് നയന്‍താരയും അനുരാഗ് കശ്യപും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം 'ഇമൈക്കാ നൊടികള്‍' ഇന്നു തിയേറ്ററിലെത്തിയത്. എന്നാല്‍ തുടക്കത്തിലേ കാലിടറിയാണ് ചിത്രത്തിന്റെ പ്രദര്‍ശനം. എന്നാല്‍ തമിഴ്‌നാട്ടിലെ പല തിയേറ്ററുകളിലും ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റിവച്ചു എന്നാണ് അറിയുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമാണ് പ്രദര്‍ശനം നിര്‍ത്തേണ്ടി വന്നതെന്നാണ് അറിയുന്നത്.

Advertisment

ഷോ ക്യാന്‍സല്‍ ചെയ്തതോടെ ടിക്കറ്റെടുത്ത പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ അധികൃതര്‍ പണം തിരികെ നല്‍കി. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ ഉണ്ടായിരുന്നെന്നും അതിനാലാണ് പ്രദര്‍ശനം മാറ്റിവച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Advertisment

അതേസമയം, ചിത്രത്തിന്റെ പ്രെസ്സ് ഷോ നടന്നു. സിനിമയെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. മികച്ചൊരു ത്രില്ലറാണെന്നാണ് ചിത്രം കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെടുന്നത്.

അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ നയന്‍താര ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. അഥര്‍വ്വയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ഇതാദ്യമായാണ് അനുരാഗ് കശ്യപ് ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇവരെ കൂടാതെ അഥര്‍വ്വ, റാഷി ഖന്ന തുടങ്ങിയ വലിയൊരു താരനിര ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Nayanthara Vijay Sethupathi Anurag Kashyap

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: