scorecardresearch

അങ്ങനെ പുരുഷന്മാർക്ക് മാത്രം വിട്ടു തരാൻ ഉദ്ദേശിക്കുന്നില്ല; വേദിയെ ചിരിപ്പിച്ച് തൃഷയുടെ കമന്റ്, വീഡിയോ

തൃഷയുടെ മറുപടി കേട്ടു പുഞ്ചിരിക്കുന്ന ഐശ്വര്യയെ വീഡിയോയില്‍ കാണാം.

അങ്ങനെ പുരുഷന്മാർക്ക് മാത്രം വിട്ടു തരാൻ ഉദ്ദേശിക്കുന്നില്ല; വേദിയെ ചിരിപ്പിച്ച് തൃഷയുടെ കമന്റ്, വീഡിയോ

വലിയ താരനിരയുളള ചിത്രമാണ് മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ പൊന്നിയിന്‍ സെല്‍വന്‍’. സെപ്തംബര്‍ 30 നു തീയറ്റുകളിലെത്തുന്ന ചിത്രത്തിന്റെ പ്രചരണ തിരക്കിലാണ് അഭിനേതാക്കള്‍. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഐശ്വര്യ റായ്, തൃഷ എന്നിവരുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

വേദിയില്‍ നില്‍ക്കുന്ന ഐശ്വര്യയോടു ‘ ലോകത്തുളള എല്ലാ തെലുങ്കു ആണ്‍ക്കുട്ടികളും നിങ്ങളോടു പറയാന്‍ ആഗ്രഹിക്കുന്നത്‌’ യൂ ആര്‍ വൗ’ ‘ എന്നാണെന്ന് അവതാരകന്‍ പറയുന്നുണ്ട്. ഇതിനു മറുപടിയെന്നോണം തൃഷ പറയുന്നത് ആണ്‍ക്കുട്ടികള്‍ മാത്രമല്ല പെണ്‍ക്കുട്ടികളും അങ്ങനെ തന്നെയെന്നാണ്. ഇതുകേട്ട് സന്തോഷത്തോടെ പുഞ്ചിരിക്കുന്ന ഐശ്വര്യയെ വീഡിയോയില്‍ കാണാനാകും.

ഐശ്വര്യയുമായുളള സുഹൃത്ത് ബന്ധത്തെക്കുറിച്ച് തൃഷ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇരുവരും ഒന്നിച്ചുളള ഒരു സെല്‍ഫി ചിത്രവും ഏറെ വൈറലായിരുന്നു. ചിത്രത്തില്‍ എതിര്‍ കഥാപാത്രങ്ങളായാണ് ഇവര്‍ വേഷമിടുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Trishas comment on aishwarya rai bachchan leaves audience in splits video