Latest News
ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് ജാമ്യം

’96’ തെലുങ്ക്‌ പതിപ്പില്‍ അഭിനയിക്കുമോ?: ആരാധകന് സാമന്തയുടെ മറുപടി

അഭിനയത്തിലെ മാസ്റ്റർ ക്ലാസ്സ് എന്നാണ് ’96’ ലെ വിജയ് സേതുപതിയുടെയും തൃഷയുടെയും അഭിനയത്തെ സാമന്ത വിശേഷിപ്പിക്കുന്നത്

Trisha Vijay Sethupathi 96 should not made remade in Telugu, says Samantha Akkineni
Trisha Vijay Sethupathi 96 should not made remade in Telugu, says Samantha Akkineni

’96’ ഒരിക്കലും റീമേക്ക് ചെയ്യാൻ പാടില്ല, സാമന്ത അക്കിനേനി പറയുന്നു. ’96 തെലുങ്കിൽ റീമേക്ക് ചെയ്യുന്നു, തൃഷയുടെ വേഷം നിങ്ങൾ ചെയ്യുമെന്നു കേട്ടു, ശരിയാണോ?’ എന്ന് ചോദ്യമുന്നയിച്ച ആരാധകനാണ് ’96 ഒരിക്കലും റീമേക്ക് ചെയ്യാൻ പാടില്ല’ എന്ന രസകരമായ മറുപടി താരം നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം 96 സിനിമയിലെ വിജയ് സേതുപതിയുടെയും തൃഷയുടെയും അഭിനയം കണ്ട് സാമന്ത ട്വിറ്ററിൽ തന്റെ ആസ്വാദനാനുഭവം പങ്കുവച്ചിരുന്നു. “ദൈവമേ! എന്തൊരു പെർഫോമൻസ്! അത്രയേറെ അഭിനയിച്ചു ഫലിപ്പിക്കാൻ ബുദ്ധിമുട്ടുളള കഥാപാത്രം, നിങ്ങൾ എത്ര മനോഹരമാക്കിയെന്ന് പറയാൻ വാക്കുകളില്ല. അഭിനയത്തിലെ മാസ്റ്റർ ക്ലാസ്സ്!” എന്നാണ് സിനിമ കണ്ട് സാമന്ത ട്വിറ്ററിൽ കുറിച്ചത്.

തൃഷയുടെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘വിണ്ണെത്താണ്ടി വരുവായ’യുടെ തെലുങ്ക് റീമേയ്ക്കായ ‘യോ മായ ചെസാവേ’യിൽ തൃഷയുടെ വേഷം ചെയ്തത് സാമന്ത ആയിരുന്നു. തമിഴിൽ നേടിയ വിജയം ആ ചിത്രത്തിന് തെലുങ്കിൽ ആവർത്തിക്കാനായിരുന്നില്ല. എങ്കിലും ആ ചിത്രത്തിലെ അഭിനയത്തോടെയാണ് നാഗചൈതന്യയും സാമന്തയും തെലുങ്കരുടെ ഇഷ്ടജോഡിയായി മാറിയത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലും വിവാഹത്തിലുമെത്തി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Trisha vijay sethupathi 96 should not made remade in telugu says samantha akkineni

Next Story
കമൽഹാസന്റെ ‘തേവർ മകന്‍’ രണ്ടാം ഭാഗം വരുന്നുKamal Hassan Thevar Magan Part 2 sequel
The moderation of comments is automated and not cleared manually by malayalam.indianexpress.com
X